ഇറച്ചിക്കോഴിയുടെ വില കുറയുന്നു; മുട്ടക്കോഴി വില കൂടുന്നു


1 min read
Read later
Print
Share

മലയോരമേഖലകളില്‍, റബര്‍വില കുറഞ്ഞതോടെ പലരും കോഴിവളര്‍ത്തല്‍ ആരംഭിച്ചു.

കോട്ടയം: ഇറച്ചിക്കോഴിവില കുത്തനെ കുറയുന്നു. വില കുറച്ചുകാലമായി കിലോയ്ക്ക് 95-100 രൂപയായിരുന്നു. എന്നാല്‍, ഒരാഴ്ചയ്ക്കുള്ളില്‍ ചില്ലറവില്‍പ്പനവില 75-90 രൂപയായി. മൊത്തവില്പനവില കിലോയ്ക്ക് 60-65 രൂപയിലേക്കും താഴ്ന്നു.

ക്രിസ്മസ്-പുതുവര്‍ഷാഘോഷം മുന്നില്‍ക്കണ്ട് കോഴിക്കുഞ്ഞിനും ഇറച്ചിക്കോഴിക്കുഞ്ഞിനെ വിരിയിക്കുന്നതിനുള്ള മുട്ടയ്ക്കും വില കൂടുന്നുണ്ട്. വിരിയിക്കാനുള്ള മുട്ടയുടെ വില ഒരാഴ്ചയ്ക്കുള്ളില്‍ നാലു രൂപവരെ കൂടി 34 രൂപയായി. കോഴിക്കുഞ്ഞിന്റെ വില മൂന്നുദിവസം കൊണ്ട് 12 രൂപ വരെ വര്‍ധിച്ച് 52 രൂപയായി.

ഇപ്പോള്‍ അന്യസംസ്ഥാനങ്ങളില്‍നിന്നാണ് കോഴിക്കുഞ്ഞുങ്ങളെ എത്തിക്കുന്നത്. ഒരു ദിവസം പ്രായമുള്ള കോഴിക്കുഞ്ഞുങ്ങളാണിത് . കോഴിക്കുഞ്ഞുങ്ങള്‍ 40 ദിവസംകൊണ്ട് ഇറച്ചിക്കോഴിയാകും. അതിനായി, 85 രൂപ വരെ ചെലവുമുണ്ടെന്നാണ് ചെറുകിട ഫാമുകാര്‍ പറുന്നത്.

ഇറച്ചിക്കോഴിവില ഇനിയും താഴ്ന്നാല്‍ ഇതിലും കുറഞ്ഞവിലയ്ക്ക് വില്‍ക്കേണ്ടിയും വരും. കുറഞ്ഞ ലാഭം പോലും ഈടാക്കാന്‍ കഴിയാത്ത അവസ്ഥയാണെന്ന് ഇവര്‍ പറയുന്നു. ഈ വിലയിടിവ് ഫാമുകളുടെ പ്രവര്‍ത്തനത്തെ പ്രതികൂലമായി ബാധിച്ചിട്ടുണ്ടെന്ന് പൗള്‍ട്രി ഫാം അസോസിയേഷന്‍ കോട്ടയം ജില്ലാ പ്രസിഡന്റ് ബേബിച്ചന്‍ മൂഴിയാക്കല്‍ പറഞ്ഞു.

ഇറച്ചിക്കോഴിയുടെ മൊത്തവില്പനവിലയില്‍ 65 രൂപയോളം കുറഞ്ഞതോടെ ഫാം ഉടമകള്‍ക്ക് കിലോയ്ക്ക് 25 രൂപയാണ് നഷ്ടമുണ്ടാകുന്നതെന്ന് വ്യാപാരികള്‍ പറഞ്ഞു.

സാമ്പത്തിക പ്രതിസന്ധിയും ചിലയിടങ്ങളില്‍ കോഴി ഉത്പാദനം വര്‍ധിച്ചതും കോഴിവിലയിടിയാന്‍ കാരണമായെന്ന് കച്ചവടക്കാര്‍ പറയുന്നു. മലയോരമേഖലകളില്‍, റബര്‍വില കുറഞ്ഞതോടെ പലരും കോഴിവളര്‍ത്തല്‍ ആരംഭിച്ചു. എന്നാല്‍ ഇതിന് ആനുപാതികമായി ആവശ്യക്കാരുണ്ടാകാത്തത് വിലയിടിവിനു കാരണമായി. മണ്ഡലക്കാലവും ക്രിസ്മസ് നോന്പാചരണവും കൂടിയെത്തുേന്പാള്‍ വില വീണ്ടും കുറയുമെന്ന ആശങ്കയിലാണ് വ്യാപാരികള്‍.

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram