എസ്.ഡി.പി.ഐ. സമരജാഥ ഇന്ന് തുടങ്ങും

Posted on: 20 Nov 2014കല്പറ്റ: കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ എസ്.ഡി.പി.ഐ. നവംബര്‍ 20 മുതല്‍ 23 വരെ ജില്ലയില്‍ സമരജാഥ നടത്തുമെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.
സമസ്ത മേഖലയിലും സര്‍ക്കാറുകള്‍ ജനങ്ങളെ കൊള്ളയടിക്കുകയാണ്. അഴിമതിയും തട്ടിപ്പുകളും തടയാന്‍ സര്‍ക്കാര്‍ യാതൊരു നടപടിയുമെടുക്കുന്നില്ല. ഇക്കാര്യത്തില്‍ പ്രതിപക്ഷം പോലും നിഷ്‌ക്രിയത്വം പാലിക്കുന്നു.
വ്യാഴാഴ്ച അഞ്ചുമണിക്ക് തരുവണയില്‍ സംസ്ഥാന ജന. സെക്രട്ടറി നസറുദ്ദീന്‍ എളമരം ജാഥ ഉദ്ഘാടനം ചെയ്യും. ക്യാപ്റ്റന്‍ പി.ആര്‍. കൃഷ്ണന്‍കുട്ടി, വൈസ് ക്യാപ്റ്റന്‍ ടി. നാസര്‍ എന്നിവര്‍ നയിക്കും. എന്‍. ഹംസ ഡയറക്ടറാണ്. 21-ന് ജാഥ കുഞ്ഞോത്തു നിന്നു തുടങ്ങി മുട്ടിലിലും 22-ന് പനമരത്തുനിന്നു തുടങ്ങി മേപ്പാടിയിലും 23-ന് പിലാക്കാവില്‍ നിന്ന് തുടങ്ങി മാനന്തവാടിയിലും സമാപിക്കും.
പി.ആര്‍. കൃഷ്ണന്‍കുട്ടി, ടി. നാസര്‍, എന്‍. ഹംസ, ടി. അബൂബക്കര്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
Tags:    Wayanad District News.  വയനാട്‌ . Kerala. കേരളം


More News from Wayanad