റോഡ് സേഫ്റ്റി അവാര്‍ഡ് കെ.പി. ഹരിദാസിന്‌

Posted on: 20 Nov 2014
കല്പറ്റ:
പൊതുജനങ്ങളില്‍ റോഡ് സുരക്ഷാരംഗത്ത് മാതൃകാപരമായ പ്രവര്‍ത്തനം കാഴ്ചവെച്ചതിന് മോട്ടോര്‍ വാഹന വകുപ്പിന്റെ റോഡ് സേഫ്റ്റി ഗുഡ്വില്‍ അംബാസഡര്‍ അവാര്‍ഡ് കെ.പി. ഹരിദാസിന്. നിരവധി വാഹനാപകടങ്ങള്‍ നേരില്‍കണ്ട് ക്യാമറയില്‍ പകര്‍ത്തി ജനങ്ങളില്‍ വാഹനാപകടങ്ങളെക്കുറിച്ച് അവബോധമുണ്ടാക്കാന്‍ ശ്രമിച്ചതിനാണ് അവാര്‍ഡ്.

ജില്ലാ പോലീസ് ചീഫ് പുട്ട വിമലാദിത്യ അവാര്‍ഡും സര്‍ട്ടിഫിക്കറ്റും നല്‍കി. ആര്‍.ടി.ഒ. പി.എ. സത്യന്‍ ചെയര്‍മാനായുള്ള ജൂറിയാണ് അവാര്‍ഡ് നിര്‍ണയിച്ചത്. ജോ. ആര്‍.ടി.ഒ. പോള്‍സണ്‍, എന്‍ഫോഴ്‌സ്‌മെന്റ് എം.വി.ഐ. ബിജു ഐസക് എന്നിവര്‍ ജൂറിയംഗങ്ങളായിരുന്നു. നഗരസഭാ ചെയര്‍മാന്‍ പി.പി. ആലി, ഡെപ്യൂട്ടി കളക്ടര്‍ അബ്ദുല്‍ സമദ്, ഹുസൂര്‍ ശിരസ്തദാര്‍ പി.പി. കൃഷ്ണന്‍കുട്ടി, ഡോ. മെഹറൂഫ് രാജ്, അസി. പ്ലാനിങ് ഓഫീസര്‍ കെ.പി. ഷാജി, ഡിവൈ.എസ്.പി. കെ. സാബു എന്നിവര്‍ സംസാരിച്ചു.
Tags:    Wayanad District News.  വയനാട്‌ . Kerala. കേരളം


More News from Wayanad