ഇഗ്നോ സ്‌പോട്ട് അഡ്മിഷന്‍ ഇന്ന്‌

Posted on: 20 Nov 2014സുല്‍ത്താന്‍ബത്തേരി: ഇന്ദിരാഗാന്ധി നാഷണല്‍ ഓപ്പണ്‍ സര്‍വകലാശാലയുടെ സ്‌പോട്ട് അഡ്മിഷന്‍ വ്യാഴാഴ്ച നടക്കുമെന്ന് സെന്റ് മേരീസ് കോളേജ് പ്രിന്‍സിപ്പല്‍ പ്രേംജി ഐസക് പത്രസമ്മേളനത്തില്‍ പറഞ്ഞു.
പി.ജി, ഡിഗ്രി, പി.ജി.ഡിപ്ലോമ, ഡിസ്‌പ്ലേ, സര്‍ട്ടിഫിക്കറ്റ് തുടങ്ങി ആറുമാസം മുതലുള്ള വിവിധ കോഴ്‌സ്‌കളിലേക്കാണ് പ്രവേശനം. കോഴ്‌സ്ഫീ, പ്രൊസ്‌പെക്ടസ്ഫീ, രണ്ട് ഫോട്ടോ, യോഗ്യത സര്‍ട്ടിഫിക്കറ്റുകളുടെ കോപ്പി എന്നിവ കൊണ്ടുവരണം. കോഴ്‌സ് ഫീ ആയിരം രൂപ മുതലാണ്.
പത്രസമ്മേളനത്തില്‍ ജോണ്‍ മത്തായി നൂറനാല്‍, ഡാറ്റാ പോയന്റ് അക്കാദമി പ്രിന്‍സിപ്പല്‍ മാത്യു എബ്രഹാം, വിന്‍സെന്റ് എം.പോള്‍ എന്നിവരും പങ്കെടുത്തു.
Tags:    Wayanad District News.  വയനാട്‌ . Kerala. കേരളം


More News from Wayanad