തിരുനെല്ലി ക്ഷേത്ര പുനരുദ്ധാരണം തുടങ്ങി

Posted on: 20 Nov 2014



മാനന്തവാടി: തിരുനെല്ലി മഹാവിഷ്ണു ക്ഷേത്രത്തിലെ പുനരുദ്ധാരണ പ്രവൃത്തികള്‍ തുടങ്ങി. മേല്‍ശാന്തി ഇ.എന്‍. കൃഷ്ണന്‍ നമ്പൂതിരിയുടെ മുഖ്യകാര്‍മികത്വത്തില്‍ പാരമ്പര്യ ട്രസ്റ്റി പി.ബി. കേശവദാസ് ക്ഷേത്രത്തിന്റെ ചുറ്റുമതിലിന്റെ ശിലാസ്ഥാപനം നടത്തി.
ഡോര്‍മെറ്ററി, വിശ്രമമന്ദിരം അറ്റകുറ്റപ്പണികള്‍, പാര്‍ക്കിങ് ഗ്രൗണ്ട് ഇന്റര്‍ലോക്ക് എന്നിവയും പുനരുദ്ധാരണ പ്രവൃത്തിയുടെ ഭാഗമായി നടത്തും. എക്‌സി. ഓഫീസര്‍ ടി.ടി. വിനോദന്‍, മാനേജര്‍ പി.കെ. പ്രേമചന്ദ്രന്‍, ക്ഷേത്ര ജീവനക്കാര്‍, നാട്ടുകാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Tags:    Wayanad District News.  വയനാട്‌ . Kerala. കേരളം


More News from Wayanad