ബത്തേരി ബാങ്ക് തിരഞ്ഞെടുപ്പ്ഫലം പ്രഖ്യാപിക്കണം-കോടതി

Posted on: 20 Nov 2014സുല്‍ത്താന്‍ ബത്തേരി: കോടതി അനുമതി ഇല്ലാത്തതിനാല്‍ ഫലപ്രഖ്യാപനം നടക്കാതിരുന്ന ബത്തേരി സര്‍വീസ് സഹകരണ ബാങ്കിന്റെ ഭരണസമിതി തിരഞ്ഞെടുപ്പ് ഫലം 14 ദിവസത്തിനകം പ്രഖ്യാപിക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടു.
ഫലം പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി.യുടെ നേതൃത്വത്തിലുള്ള സഹകരണ മുന്നണി കോടതിയെ സമീപിക്കുകയായിരുന്നു. സപ്തംബര്‍ 21നായിരുന്നു തിരഞ്ഞെടുപ്പ്. നവംബര്‍ നാലിന് കോടതി അനുമതിയോടെ വോട്ടെണ്ണല്‍ നടന്നു. എന്നാല്‍ കോടതി അനുമതി ഇല്ലാത്തതിനാല്‍ ഫലപ്രഖ്യാപനം നടന്നില്ല.
Tags:    Wayanad District News.  വയനാട്‌ . Kerala. കേരളം


More News from Wayanad