പൈതൃകവാരാചരണം തുടങ്ങി

Posted on: 20 Nov 2014സുല്‍ത്താന്‍ബത്തേരി: ആര്‍ക്കിയോളജി സര്‍വേ ഓഫ് ഇന്ത്യയുടെ ലോക പൈതൃക വാരാചരണത്തിന് ബത്തേരിയില്‍ തുടക്കമായി.
തൃശ്ശൂര്‍ സര്‍ക്കിളാണ് പരിപാടി നടത്തുന്നത്. ലോക പൈതൃക സ്മാരകങ്ങളുടെ ചിത്രപ്രദര്‍ശനവും അസംപ്ഷന്‍ സ്‌കൂളില്‍ ഒരുക്കിയിട്ടുണ്ട്. ഫോട്ടോ പ്രദര്‍ശനം എല്ലാ ദിവസവും പത്തുമുതല്‍ അഞ്ചുമണിവരെയാണ്. എ.എസ്.വിജയ ഉദ്ഘാടനം ചെയ്തു. ചിത്രപ്രദര്‍ശനോദ്ഘാടനം ഒ.എം. ജോര്‍ജ് നിര്‍വഹിച്ചു. എം.വി. മുകുന്ദന്‍, എന്‍.കെ. അബ്രഹാം, മേരി ജോസ്, ഫാ.സ്റ്റീഫന്‍ കോട്ടക്കല്‍, പീറ്റര്‍ കുരുവിള, എ.ഡി.പ്രവീണ്‍ കുമാര്‍, ആര്‍. ഗംഗാദേവി, റാണിമോള്‍ എന്നിവര്‍ പ്രസംഗിച്ചു.
Tags:    Wayanad District News.  വയനാട്‌ . Kerala. കേരളം


More News from Wayanad