അഞ്ചുകുന്ന് ജി.എം.യു.പി. സ്‌കൂള്‍ ചാമ്പ്യന്‍മാര്‍

Posted on: 20 Nov 2014അഞ്ചുകുന്ന്: മേപ്പാടിയില്‍ നടന്ന ജില്ലാ ശാസ്ത്രമേളയില്‍ അഞ്ചുകുന്ന് ഗാന്ധി മെമ്മോറിയല്‍ യു.പി. സ്‌കൂള്‍ ഓവറോള്‍ ചാമ്പ്യന്മാരായി. സാമൂഹ്യശാസ്ത്ര മേളയില്‍ യു.പി. വിഭാഗം രണ്ടാം സ്ഥാനവും ഈ വിദ്യാലയം നേടി.
ശാസ്ത്രമേളയില്‍ സ്റ്റില്‍ മോഡല്‍, വര്‍ക്കിങ് മോഡല്‍ എന്നിവയില്‍ ഒന്നും രണ്ടും സ്ഥാനങ്ങള്‍ കരസ്ഥമാക്കിയ സ്‌കൂള്‍ സംസ്ഥാനമേളയില്‍ മത്സരിക്കാന്‍ അര്‍ഹതയും നേടി. സാമൂഹ്യ ശാസ്ത്രമേളയില്‍ പുരാവസ്തു ശേഖരം, പത്രമാസിക കട്ടിങ് എന്നിവയില്‍ ഒന്നും കറന്‍സി ശേഖരം, ദൃശ്യാവിഷ്‌കാരം, വര്‍ക്കിങ് മോ!ഡല്‍ എന്നിവയില്‍ രണ്ടും സ്ഥാനങ്ങള്‍ നേടിയാണ് രണ്ടാം സ്ഥാനത്തെത്തിയത്.
Tags:    Wayanad District News.  വയനാട്‌ . Kerala. കേരളം


More News from Wayanad