മലയോര കര്‍ഷകയാത്ര ഇന്ന് തുടങ്ങും

Posted on: 20 Nov 2014കല്പറ്റ: കേരള പ്രദേശ് തൃണമൂല്‍ കോണ്‍ഗ്രസ് കമ്മിറ്റി സംഘടിപ്പിക്കുന്ന മലയോര കര്‍ഷകയാത്ര വ്യാഴാഴ്ച 10 മണിക്ക് മാനന്തവാടിയില്‍ സംസ്ഥാന പ്രസിഡന്റ് മനോജ് ശങ്കരനെല്ലൂര്‍ ഉദ്ഘാടനംചെയ്യും.
റബ്ബര്‍ കിലോക്ക് 175 രൂപ നിരക്കില്‍ സര്‍ക്കാര്‍ സംഭരിക്കുക, മലയോര മേഖലയുടെ വികസനം തടയുന്ന കേന്ദ്ര സര്‍ക്കാരിന്റെ ഉത്തരവ് റദ്ദാക്കുക, ആദിവാസികളുടെ നില്‍പ്പുസമരം അവസാനിപ്പിക്കാന്‍ നടപടി സ്വീകരിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് യാത്ര. വിവിധ സ്ഥലങ്ങളിലെ പര്യടനത്തിനുശേഷം വെള്ളിയാഴ്ച കണ്ണൂരില്‍ സമാപിക്കും.
ഇതു സംബന്ധിച്ച യോഗത്തില്‍ സംസ്ഥാന സെക്രട്ടറി സതീഷ് ചന്ദ്രന്‍ പുറ്റാട്, ജില്ലാ പ്രസിഡന്റ് മുഹമ്മദ് കാരക്കുനി, പി.കെ. മനോജ്, ജ്യോതീന്ദ്രന്‍ വേങ്ങൂര്‍, പി.എം. ഷാജി, പി.യു. മാര്‍ക്കോസ് എന്നിവര്‍ സംസാരിച്ചു.
Tags:    Wayanad District News.  വയനാട്‌ . Kerala. കേരളം


More News from Wayanad