അധ്യാപക- അനധ്യാപക സംഗമം നാളെ

Posted on: 20 Nov 2014ചുണ്ടേല്‍: കോഴിക്കോട് രൂപതാ കോര്‍പ്പറേറ്റിന്റെ കീഴിലുള്ള വിദ്യാലയങ്ങളിലെ അധ്യാപക-അനധ്യാപക സംഗമം വെള്ളിയാഴ്ച ചുണ്ടേല്‍ ആര്‍.സി.എച്ച്.എസ്. സ്‌കൂള്‍ ഹാളില്‍ നടക്കും. കോഴിക്കോട് രൂപത മെത്രാന്‍ ഡോ. വര്‍ഗീസ് ചക്കാലയ്ക്കല്‍ ഉദ്ഘാടനം ചെയ്യും.
ജില്ലാ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ മേരി ജോസ്, കോഴിക്കോട് രൂപത കോര്‍പ്പറേറ്റ് മാനേജര്‍ ഫാ. തോമസ്, ഫാ. വിക്ടര്‍ മെന്‍ഡോണ്‍, ആര്‍.സി.എച്ച്.എസ്.എസ്. പ്രധാനാധ്യാപകന്‍ ജോണ്‍സണ്‍ ജോസഫ്, സി.പി. സുരേഷ് ബാബു എന്നിവര്‍ സംസാരിക്കും. 'നവതലമുറയുടെ വിദ്യാഭ്യാസം' വിഷയത്തില്‍ ഫാ. സേവ്യര്‍ കുടിയാശ്ശേരി ക്ലാസ്സെടുക്കും.
Tags:    Wayanad District News.  വയനാട്‌ . Kerala. കേരളം


More News from Wayanad