കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ നടപടിയെടുക്കണം

Posted on: 20 Nov 2014



സുല്‍ത്താന്‍ബത്തേരി: അന്യായമായ നിയമനത്തിന് കോണ്‍ഗ്രസ്സും സി.പി.എമ്മും കൂട്ടുകെട്ടുണ്ടാക്കിയതിന്റെ ഫലമാണ് ബത്തേരി സര്‍വീസ് സഹകരണ ബാങ്ക് തിരഞ്ഞെടുപ്പില്‍ ബി.ജെ.പി. വിജയിക്കാന്‍ കാരണമെന്ന് യൂത്ത് കോണ്‍ഗ്രസ് (ഐ) ആറാം വാര്‍ഡ് കമ്മിറ്റി ആരോപിച്ചു.
അഴിമതിക്കാരായ കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ നേതൃത്വം നടപടി സ്വീകരിക്കണം.
പി.എം. സെയ്തലവി അധ്യക്ഷത വഹിച്ചു. പി.എസ്. അനില്‍, പക്രു, ഷംസുദ്ദീന്‍, എ.എസ്. ദിനേശന്‍, എ.കെ. രാംജിത്, എം.ആര്‍. പുഷ്പ, ബേബി പൂക്കട, ഫക്രുദ്ദീന്‍ അലി എന്നിവര്‍ സംസാരിച്ചു.
Tags:    Wayanad District News.  വയനാട്‌ . Kerala. കേരളം


More News from Wayanad