വിദ്യാര്‍ഥികളെ അനുമോദിച്ചു

Posted on: 20 Nov 2014മാനന്തവാടി: റവന്യു ജില്ലാ സ്‌കൂള്‍ കായികമേളയില്‍ മികച്ച വിജയം നേടിയ ദ്വാരക സേക്രഡ് ഹാര്‍ട്ട് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ഥികളെ സ്‌കൂളില്‍ ചേര്‍ന്ന യോഗം അനുമോദിച്ചു.
4X100 മീറ്റര്‍ റിലേയില്‍ സീനിയര്‍ പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ ഒന്നാം സ്ഥാനം കെ.എസ്. ആന്‍സി ഉള്‍പ്പെട്ട ടീമിനാണ്. സീനിയര്‍ പെണ്‍കുട്ടികളുടെ ഹൈജമ്പില്‍ സനയ്ക്കാണ് ഒന്നാം സ്ഥാനം. ജൂനിയര്‍ ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ മെല്‍വിന്‍ സാബുവിന് 100, 400 മീറ്റര്‍ ഓട്ടങ്ങളില്‍ ഒന്നും 4X100 മീറ്റര്‍ റിലേയില്‍ രണ്ടും സ്ഥാനങ്ങള്‍ കിട്ടി. സബ് ജൂനിയര്‍ ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ 100 മീറ്റര്‍ ഓട്ടത്തില്‍ ഹാന്‍സി റോജസിന് ഒന്നാം സ്ഥാനം ലഭിച്ചു.
സീനിയര്‍ ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ ഹാമര്‍ത്രോയില്‍ വികാസ് രണ്ടാം സ്ഥാനം നേടി. ജൂനിയര്‍ പെണ്‍കുട്ടികളുടെ ഹൈജമ്പില്‍ ജസ്റ്റീന ടോണി രണ്ടാം സ്ഥാനം നേടി. ജൂനിയര്‍ ആണ്‍കുട്ടികളുടെ ഷോട്ട്പുട്ട് മത്സരത്തില്‍ അരുണ്‍ജിത്തിനാണ് മൂന്നാം സ്ഥാനം. ജൂനിയര്‍ പെണ്‍കുട്ടികളുടെ 4X100 മീറ്റര്‍ റിലേ ടീമില്‍ വിസ്മയ ശശിധരന്‍ മൂന്നും സബ് ജൂനിയര്‍ പെണ്‍കുട്ടികളുടെ 4X100 റിലേ ടീമിലംഗമായ ജ്യോത്സ്‌ന ജോര്‍ജ് രണ്ടാം സ്ഥാനവും നേടി. ഹൈസ്‌കൂള്‍തല മത്സരത്തില്‍ എട്ട് കുട്ടികളും ഹയര്‍ സെക്കന്‍ഡറി വിഭാഗത്തിലെ മൂന്നു കുട്ടികളും സംസ്ഥാനതല മത്സരങ്ങളില്‍ പങ്കെടുക്കാന്‍ യോഗ്യതയും നേടി.
Tags:    Wayanad District News.  വയനാട്‌ . Kerala. കേരളം


More News from Wayanad