വിദ്യാര്‍ഥികളെ അനുമോദിച്ചു

Posted on: 20 Nov 2014മാനന്തവാടി: ജില്ലാ ശാസ്ത്ര, ഗണിതശാസ്ത്ര, സാമൂഹ്യശാസ്ത്ര, പ്രവൃത്തിപരിചയ മേളകളില്‍ ദ്വാരക സേക്രഡ് ഹാര്‍ട്ട് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന് മികച്ച നേട്ടം.
ഹയര്‍ സെക്കന്‍ഡറി വിഭാഗം മത്സരങ്ങളിലാണ് വിദ്യാര്‍ഥികള്‍ മികവുകാട്ടിയത്. പ്രവൃത്തിപരിചയ മേളയില്‍ ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ് നേടിയ കുട്ടികള്‍ ശാസ്ത്ര-ഗണിതശാസ്ത്ര മേളകളില്‍ രണ്ടാം സ്ഥാനം കരസ്ഥമാക്കി. സാമൂഹ്യശാസ്ത്രമേളയില്‍ മൂന്നാം സ്ഥാനം നേടാനും സ്‌കൂളിനായി.
പങ്കെടുത്ത മിക്കയിനങ്ങളിലും സംസ്ഥാനതല മത്സരങ്ങളില്‍ പങ്കെടുക്കാന്‍ കുട്ടികള്‍ യോഗ്യതനേടി. മികച്ച വിജയം നേടിയ കുട്ടികളെ സ്‌കൂള്‍ മാനേജ്‌മെന്റും പി.ടി.എ.യും അനുമോദിച്ചു.
Tags:    Wayanad District News.  വയനാട്‌ . Kerala. കേരളം


More News from Wayanad