പി.എസ്.സി. നിയമനത്തട്ടിപ്പ് സി.ബി.ഐ. അന്വേഷിക്കണം

Posted on: 20 Nov 2014പുല്പള്ളി: പി.എസ്.സി. നിയമനത്തട്ടിപ്പ് കേസ് സി.ബി.ഐ.ക്ക് വിടണമെന്ന് ഡി.സി.സി. ജനറല്‍ സെക്രട്ടറി അഡ്വ. പി.ഡി. സജി ആവശ്യപ്പെട്ടു. ഇതുസംബന്ധിച്ച് മുഖ്യമന്ത്രിക്ക് നിവേദനം നല്‍കി.
കേസിലെ മുഖ്യപ്രതിയെ സര്‍വീസില്‍ തിരിച്ചെടുക്കാനും കേസ് അട്ടിമറിക്കാനും ഉദ്യോഗസ്ഥതലത്തില്‍ നീക്കങ്ങള്‍ നടക്കുന്നുണ്ട്. കഴിഞ്ഞ സര്‍ക്കാറിലെ പ്രമുഖ ഘടകകക്ഷികള്‍മുതല്‍ താഴെ തട്ടിലെ പ്യൂണ്‍ വരെയുള്ളവര്‍ ഇടനിലക്കാരായിനിന്ന് പി.എസ്.സി. പരീക്ഷപോലും എഴുതാത്തവരെ ലക്ഷങ്ങള്‍ വാങ്ങി സര്‍ക്കാര്‍ സര്‍വീസില്‍ നിയമിക്കുകയാണുണ്ടായത്.
ജോയന്റ് കൗണ്‍സില്‍ ജില്ലാ നേതാക്കള്‍ ഉള്‍പ്പെടെയുള്ളവര്‍ ഇതുമായി നേരിട്ട് ബന്ധമുണ്ടെന്ന് പ്രാഥമികാന്വേഷണത്തില്‍ തെളിഞ്ഞിട്ടുണ്ട്. എന്നാല്‍, യു.ഡി.എഫ്. സര്‍ക്കാര്‍ അധികാരത്തില്‍വന്ന ഉടനെ ഇവര്‍ക്കെതിരെ നടപടിയെടുക്കുന്നതിനുപകരം അവര്‍ക്ക് ഇഷ്ടപ്പെട്ട ഓഫീസുകളിലേക്ക് സ്ഥലംമാറ്റം നല്‍കുകയാണ് ചെയ്തത്. കേസിന്റെ കുറ്റപത്രം കൊടുക്കല്‍ വൈകിപ്പിച്ച് കേസ് അട്ടിമറിക്കാന്‍ ശ്രമിക്കുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശനനടപടികള്‍ സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു.
Tags:    Wayanad District News.  വയനാട്‌ . Kerala. കേരളം


More News from Wayanad