ശാസ്ത്രമേളയില്‍ ഓവറോള്‍ നേടിയ സ്‌കൂളുകള്‍

Posted on: 20 Nov 2014മേപ്പാടി: സാമൂഹ്യശാസ്ത്രമേളയില്‍ ഹയര്‍സെക്കന്‍ഡറി വിഭാഗത്തില്‍ സെന്റ് ജോസഫ്‌സ് എച്ച്.എസ്.എസ്. കല്ലോടിയും ഹൈസ്‌കൂള്‍ വിഭാഗത്തില്‍ ജി.എച്ച്.എസ്.എസ്. കണിയാന്പറ്റയും യു.പി. വിഭാഗത്തില്‍ എസ്.ജെ.ടി.ടി.ഐ. മാനന്തവാടിയും എല്‍.പി. വിഭാഗത്തില്‍ കോട്ടത്തറ എസ്.എ.എല്‍.പി.സ്‌കൂളും ഓവറോള്‍ നേടി.
സാമൂഹ്യശാസ്ത്രമേളയില്‍ രണ്ടാംസ്ഥാനം നേടിയ സ്‌കൂളുകള്‍: ജി.എച്ച്.എസ്.എസ്. മീനങ്ങാടി (ഹയര്‍ സെക്കന്‍ഡറി വിഭാഗം), അസംപ്ഷന്‍ എച്ച്.എസ്. ബത്തേരി (ഹൈസ്‌കൂള്‍ വിഭാഗം), സെന്റ് ജോര്‍ജ് എ.യു.പി.എസ്. പുല്പള്ളി ( യു.പി.), സെന്റ് തോമസ് എല്‍.പി.എസ്. നടവയല്‍, ജി.യു.പി.എസ്. പുളിയാര്‍മല, എ.യു.പി.എസ്. വെള്ളമുണ്ട ( എല്‍.പി. വിഭാഗം രണ്ടാംസ്ഥാനം).
പ്രവൃത്തിപരിചമേളയില്‍ ഹയര്‍സെക്കന്‍ഡറി വിഭാഗത്തില്‍ ദ്വാരക സേക്രഡ് ഹാര്‍ട്‌സ് എച്ച്.എസ്.എസ്സും ഹൈസ്‌കൂള്‍ വിഭാഗത്തില്‍ ഫാ. ജി.കെ.എം.എച്ച്.എസ്. കണിയാരവും യു.പി. വിഭാഗത്തില്‍ സെന്റ് ജോസഫ്‌സ് യു.പി.എസ്. കല്ലോടിയും എല്‍.പി. വിഭാഗത്തില്‍ സെന്റ് തോമസ് എ.യു.പി.എസ്. മുള്ളന്‍കൊല്ലിയും ഓവറോള്‍ നേടി.
പ്രവൃത്തി പരിചയമേളയില്‍ രണ്ടാംസ്ഥാനം നേടിയ സ്‌കൂളുകള്‍: സെന്റ് മേരീസ് എച്ച്.എസ്.എസ്. മുള്ളന്‍കൊല്ലി (ഹയര്‍സെക്കന്‍ഡറി വിഭാഗം), അസംപ്ഷന്‍ എച്ച്.എസ്. ബത്തേരി (ഹൈസ്‌കൂള്‍ വിഭാഗം), സെന്റ് തോമസ് എ.യു.പി. സ്‌കൂള്‍ മുള്ളന്‍കൊല്ലി ( യു.പി. വിഭാഗം), സെന്റ് ജോസഫ്‌സ് യു.പി.എസ്. കല്ലോടി (എല്‍.പി. വിഭാഗം)

ഐ.ടി മേളയില്‍ ഹയര്‍സെക്കന്‍ഡറി വിഭാഗത്തില്‍ സെന്റ് ജോസഫ്‌സ് എച്ച്.എസ്.എസ്. കല്ലോടിയും ഹൈസ്‌കൂള്‍ വിഭാഗത്തില്‍ ജി.എച്ച്.എസ്.എസ്. മീനങ്ങാടിയും യു.പി. വിഭാഗത്തില്‍ സെന്റ് തോമസ് എച്ച്.എസ്. നടവയലും ഓവറോള്‍ കിരീടം നേടി. ഐ.ടി. മേളയില്‍ രണ്ടാംസ്ഥാനം നേടിയ സ്‌കൂളുകള്‍: സെന്റ് മേരീസ് എച്ച്.എസ്.എസ്. മുള്ളന്‍കൊല്ലി ( ഹയര്‍സെക്കന്‍ഡറി വിഭാഗം), സെന്റ് തോമസ് എച്ച്.എസ്. നടവയല്‍ (ഹൈസ്‌കൂള്‍ വിഭാഗം), സെന്റ് ജോസഫ്‌സ് യു.പി.എസ്. കല്ലോടി, സെന്റ് ജോര്‍ജ് ഇ.യു.പി.എസ്. പുല്പള്ളി ( യു.പി. വിഭാഗം രണ്ടാസ്ഥാനം).
Tags:    Wayanad District News.  വയനാട്‌ . Kerala. കേരളം


More News from Wayanad