ഐ.ടി.ഐ. റൂട്ടിലെ യാത്രാക്ലേശം പരിഹരിക്കണം

Posted on: 20 Nov 2014



കല്പറ്റ: എം.ജെ. കൃഷ്ണമോഹന്‍ മെമ്മോറിയല്‍ ഗവ. ഐ.ടി.ഐ. റൂട്ടില്‍ ബസ് സര്‍വീസ് ആരംഭിക്കണമെന്ന് ഐ.ടി.ഐ. അധ്യാപക-രക്ഷാകര്‍തൃ സമിതിയോഗം ആവശ്യപ്പെട്ടു.
നാനൂറിലധികം വിദ്യാര്‍ഥികളും അമ്പതോളം ജീവനക്കാരും പരിസരവാസികളും മൂന്നു കിലോമീറ്ററോളം നടന്നാല്‍ മാത്രമേ ബസ് സ്റ്റോപ്പില്‍ എത്താന്‍ കഴിയൂ.
ഐ.ടി.ഐ.യില്‍ കാന്റീന്‍ ആരംഭിക്കുക, ഹോസ്റ്റല്‍ പ്രവര്‍ത്തനം ഉടന്‍ ആരംഭിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് നിവേദനം നല്‍കാനും യോഗം തീരുമാനിച്ചു.
Tags:    Wayanad District News.  വയനാട്‌ . Kerala. കേരളം


More News from Wayanad