പരാതി നല്‍കിയിട്ടും നടപടിയില്ല

Posted on: 20 Nov 2014കല്പറ്റ: മദ്യപിച്ച് വീട്ടിലെത്തിയ സഹോദരന്‍ മര്‍ദിക്കുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തത് സംബന്ധിച്ച് പോലീസില്‍ പരാതി നല്‍കിയിട്ടും യാതൊരു നടപടിയും ഉണ്ടായില്ലെന്ന് മാനന്തവാടി ആറാട്ടുതറ ചേലക്കാകുടി വീട്ടില്‍ സി.കെ. യാക്കോബ് പത്രസമ്മേളനത്തില്‍ ആരോപിച്ചു.
രോഗിയായ പിതാവും താനും താമസിക്കുന്ന വീട്ടില്‍ ഏപ്രില്‍ 13-ന് മദ്യപിച്ചെത്തിയ സഹോദരന്‍ അച്ഛന്റെ സ്വത്തുനല്‍കണമെന്ന് ആവശ്യപ്പെട്ട് അസഭ്യം പറഞ്ഞു. വാതില്‍ തുറക്കാന്‍ ആവശ്യപ്പെട്ടു. വാതില്‍ തുറക്കാതെ വന്നതോടെ ചവിട്ടിപ്പൊളിച്ച് അകത്തുകയറി മര്‍ദിച്ചു. കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി. ഇതുസംബന്ധിച്ച് ജില്ലാ പോലീസ് മേധാവിയടക്കമുള്ളവര്‍ക്ക് പരാതി നല്കി. ഏഴുമാസം കഴിഞ്ഞിട്ടും യാതൊരു നടപടിയും ഉണ്ടായിട്ടില്ല. തുടര്‍ന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷനും പരാതി നല്‍കി.
Tags:    Wayanad District News.  വയനാട്‌ . Kerala. കേരളം


More News from Wayanad