തയ്യല്‍ തൊഴിലാളി സംഗമം നടത്തി

Posted on: 20 Nov 2014കല്പറ്റ: കെ.എസ്.ടി.എ-എന്‍. ജില്ലാ കമ്മിറ്റി നടത്തിയ തയ്യല്‍ തൊഴിലാളി സംഗമവും കെ.സി. നാണു അനുസ്മരണവും ജില്ലാ സെക്രട്ടറി കെ.കെ. മനോഹരന്‍ ഉദ്ഘാടനം ചെയ്തു.
പ്രസിഡന്റ് റോസ് ബെല്‍ ജോസ് അധ്യക്ഷത വഹിച്ചു. ക്ഷേമനിധി അംഗങ്ങളായ മുഴുവന്‍ പേരെയും ഇ.എസ്.ഐ. പദ്ധതിയില്‍ ഉള്‍പ്പെടുത്തണമെന്ന് സംഗമം ആവശ്യപ്പെട്ടു. റെഡി മെയ്ഡ് ഇറക്കുമതി കാരണം തൊഴിലില്ലാതായവര്‍ക്ക് പലിശരഹിത വായ്പ നല്‍കുക, റേഷന്‍ കടവഴി ഒരു രൂപയ്ക്ക് അരി വിതരണം ചെയ്യുക എന്നീ ആവശ്യങ്ങളും ഉന്നയിച്ചു.
എം. പത്മാവതി, തങ്കമണി പത്മനാഭന്‍, ബ്ലെസ്സി ബാബു, ലൗലി മത്തായി, വിമല ഭായി, വനജ സതീഷ്!കുമാര്‍, സുഷമ ശശി, വി. ചന്ദ്രാംഗദന്‍ എന്നിവര്‍ സംസാരിച്ചു.
Tags:    Wayanad District News.  വയനാട്‌ . Kerala. കേരളം


More News from Wayanad