പ്രചാരണജാഥയ്ക്ക് സ്വീകരണം നല്‍കും

Posted on: 20 Nov 2014കല്പറ്റ: കേരള വ്യാപാരി വ്യവസായി ഏകോപനസമിതി സംസ്ഥാന പ്രസിഡന്റ് നയിക്കുന്ന പ്രചാരണജാഥയ്ക്ക് നവംബര്‍ 22-ന് കല്പറ്റ വിജയപമ്പ് പരിസരത്ത് സ്വീകരണം നല്‍കാന്‍ സമിതി നിയോജകമണ്ഡലംകമ്മിറ്റി തീരുമാനിച്ചു. 10 മണിക്ക് നടക്കുന്ന പ്രകടനത്തില്‍ പങ്കെടുക്കാന്‍ അംഗങ്ങള്‍ ഗൂഡലായിയിലെ പെ!ട്രോള്‍പന്പ് പരിസരത്തെത്തണം. രണ്ടുമണിവരെ മേഖലയിലെ മുഴുവന്‍ കച്ചവട സ്ഥാപനങ്ങളും അടച്ചിടും.
ഡിസംബര്‍ മൂന്നിന് നടക്കുന്ന അസംബ്ലൂ മാര്‍ച്ചും കടയടപ്പ് സമരവും വിജയിപ്പിക്കും. ചെയര്‍മാന്‍ അഷ്‌റഫ് പാറക്കണ്ടി അധ്യക്ഷതവഹിച്ചു. കെ. കുഞ്ഞിരായിന്‍ഹാജി, അഷ്‌റഫ് വേങ്ങാട്ട്, സി.വി. വര്‍ഗീസ്, മുഹമ്മദ്, പി.ടി. അഷ്‌റഫ്, മുജീബ്, പി.എ. കുഞ്ഞമ്മദ്, മധൂസുദനന്‍, ഇ. ഹൈദ്രു എന്നിവര്‍ സംസാരിച്ചു.
Tags:    Wayanad District News.  വയനാട്‌ . Kerala. കേരളം


More News from Wayanad