മന്ത്രിയുടെ പ്രസംഗത്തില്‍ വര്‍ഗീയതയെന്ന് ന്യൂനപക്ഷ മോര്‍ച്ച

Posted on: 20 Nov 2014കല്പറ്റ: മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി നടത്തിയ പ്രസംഗത്തില്‍ വര്‍ഗീയച്ചുവയുണ്ടെന്ന് ന്യൂനപക്ഷ മോര്‍ച്ച ജില്ലാകമ്മിറ്റി ആരോപിച്ചു.
മതേതര ഭരണഘടന നിലവിലുള്ള ഭാരതത്തില്‍ ജനാധിപത്യ തിരഞ്ഞെടുപ്പില്‍ ബി.ജെ.പി. അധികാരത്തിലെത്തിയത് രാജ്യത്തിന് ആപത്താണെന്ന് പറയുന്നതില്‍ വര്‍ഗീയ അസഹിഷ്ണുതയാണുള്ളത്. കുഞ്ഞാലിക്കുട്ടിയെപ്പോലെ സമുന്നതനായ ഒരു നേതാവിന്റെ ഇത്തരം പ്രസംഗം സമൂഹത്തില്‍ തെറ്റായ സന്ദേശം പ്രചരിപ്പിക്കും.
പ്രസിഡന്റ് ജോസഫ് വളവനാല്‍ അധ്യക്ഷതവഹിച്ചു. വില്‍ഫ്രെഡ് ജോസ്, ഇബ്രാഹിം ഓരിക്കല്‍, സെയ്തലവി മേപ്പാടി, ജോസ് കീരിമോളയില്‍, എല്‍ദോ വട്ടവത്തിങ്കല്‍ എന്നിവര്‍ സംസാരിച്ചു.
Tags:    Wayanad District News.  വയനാട്‌ . Kerala. കേരളം


More News from Wayanad