അനധികൃത ചിട്ടിക്കമ്പനികള്‍ പൂട്ടണം

Posted on: 20 Nov 2014പുല്പള്ളി: അനധികൃതമായി പ്രവര്‍ത്തിക്കുന്ന സ്വകാര്യ ചിട്ടിക്കമ്പനികള്‍ പൂട്ടണമെന്ന് കേരള കോണ്‍ഗ്രസ് (ജേക്കബ്) നിയോജക മണ്ഡലം കണ്‍വെന്‍ഷന്‍ ആവശ്യപ്പെട്ടു. ഇത്തരം സ്ഥാപനങ്ങള്‍ കോടികളുടെ നികുതിവെട്ടിപ്പാണ് നടത്തുന്നത്. സംസ്ഥാന ജനറല്‍ സെക്രട്ടറി എം.സി. സെബാസ്റ്റ്യന്‍ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് പോള്‍ ആലുങ്കല്‍ അധ്യക്ഷതവഹിച്ചു. ജില്ലാ പ്രസിഡന്റ് കെ.എം. അബ്രഹാം, പി.ജെ. കുര്യന്‍, അഡ്വ. വിജി വര്‍ഗീസ്, ജോണി ചന്ദനവേലി, എം.ജി. മനോജ്, ജോസ് കാരക്കട, എം.എം. ജോസ്, തങ്കച്ചന്‍ മലയോലിക്കല്‍, ഷാജു വര്‍ഗീസ്, ആണ്ടവദാസ് എന്നിവര്‍ സംസാരിച്ചു. പുരോഹിതര്‍ക്ക് വിവാഹം അനുവദിക്കണം പുല്പള്ളി: കത്തോലിക്ക സഭ ഏര്‍പ്പെടുത്തിയിട്ടുള്ള വിവാഹവിലക്ക് നീക്കി പുരോഹിതര്‍ക്ക് വിവാഹജീവിതം അനുവദിക്കണമെന്ന് കാത്തലിക് ലെമെന്‍സ് അസോസിയേഷന്‍ ആവശ്യപ്പെട്ടു. ആഗോളതലത്തില്‍ കത്തോലിക്ക സഭ നേരിട്ടുകൊണ്ടിരിക്കുന്ന ഏറ്റവും വലിയ വെല്ലുവിളിയാണ് പുരോഹിതന്മാരുടെ ലൈംഗികചൂഷണവും അസാന്മാര്‍ഗിക പ്രവര്‍ത്തനങ്ങളും. ഇടവക വികാരിമാര്‍ മുതല്‍ റോമന്‍ സ്ഥാനപതികള്‍ വരെയുള്ള പുരോഹിതരുടെ ലൈംഗിക പീഡനങ്ങള്‍ക്ക് വിശ്വാസികള്‍ സ്വരൂപിക്കുന്ന കോടിക്കണക്കിന് നേര്‍ച്ചപ്പണമാണ് പിഴയടച്ചുകൊണ്ടിരിക്കുന്നത്. ഇത്തരം സംഭവങ്ങള്‍ വിശ്വാസസമൂഹത്തിന് അപമാനകരമാണ്. ചര്‍ച്ച് പ്രൊപ്പര്‍ട്ടീസ് ആന്‍ഡ് ഇന്‍സ്റ്റിറ്റിയൂഷണല്‍ ട്രസ്റ്റ് ബില്‍ പ്രാബല്യത്തിലാക്കണം. സംസ്ഥാന പ്രസിഡന്റ് വിന്‍സെന്റ് മാത്യു അധ്യക്ഷതവഹിച്ചു. പ്രൊഫ. ജോയി മൈക്കിള്‍, എം.എല്‍. ജോര്‍ജ്, വി.എസ്. ചാക്കോ, ടി.യു. കുര്യന്‍ എന്നിവര്‍ സംസാരിച്ചു. ചിത്രരചനാ മത്സരം പുല്പള്ളി: സി.പി.എം. ഏരിയാ സമ്മേളനത്തിന്റെ ഭാഗമായി നവംബര്‍ 23-ന് പത്തുമണിക്ക് കാപ്പിസെറ്റ് ഗവ. ഹൈസ്‌കൂളില്‍ ചിത്രരചനാ മത്സരം നടത്തും. യു.പി., ഹൈസ്‌കൂള്‍ തലത്തിലുള്ള വിദ്യാര്‍ഥികള്‍ക്ക് മത്സരത്തില്‍ പങ്കെടുക്കാം. 21-ന് മുമ്പ് രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍- 9846532367. ലൈബ്രറിയെ തകര്‍ക്കരുത് പുല്പള്ളി: സ്വാര്‍ഥതാത്പര്യക്കാരുടെ പ്രവര്‍ത്തനഫലമായി പുല്പള്ളി പബ്ലിക് ലൈബ്രറി പൂട്ടല്‍ ഭീഷണിയിലാണെന്ന് ഒരു വിഭാഗം അംഗങ്ങള്‍ ആരോപിച്ചു. പ്രദേശത്തെ വിദ്യാര്‍ഥികളുള്‍പ്പെടെ നൂറുകണക്കിനാളുകളാണ് നിത്യേന ഇവിടെയെത്തുന്നത്. എന്നാല്‍, കുറച്ചു മാസങ്ങളായി ചിലര്‍ നടത്തിവരുന്ന പരിഷ്‌കാരങ്ങള്‍ ലൈബ്രറിയുടെ പ്രവര്‍ത്തനത്തെ തകര്‍ക്കുകയാണ്. റഫറന്‍സ് സൗകര്യം നിര്‍ത്തിവെക്കുകയും രണ്ടുമുതല്‍ രാത്രി എട്ടുവരെയായിരുന്ന ലൈബ്രറിയുടെ പ്രവര്‍ത്തിസമയം 4.30 മുതല്‍ 7.30 വരെയാക്കി ചുരുക്കിയിരിക്കുകയുമാണ്. ലൈബ്രറിയിലെ കമ്പ്യൂട്ടറുകളും ഇന്റര്‍നെറ്റ് സൗകര്യവും നിരീക്ഷണക്യാമറകളും കൃത്യസമയത്ത് അറ്റകുറ്റപ്പണികള്‍ നടത്താത്തതിനാല്‍ പ്രവര്‍ത്തനരഹിതമായി. ലൈബ്രറിയെ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാര്‍ അധികാരികള്‍ക്ക് നിവേദനം നല്‍കി. എഫ്.ആര്‍.എഫ്. ധര്‍ണ നടത്തി പുല്പള്ളി: വന്യമൃഗശല്യത്തില്‍നിന്ന് കര്‍ഷകരെ രക്ഷിക്കുക, കാര്‍ഷിക വിളനാശത്തിന്റെ ആനുകൂല്യം വെട്ടിക്കുറച്ച നടപടി പിന്‍വലിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് എഫ്.ആര്‍.എഫിന്റെ നേതൃത്വത്തില്‍ പുല്പള്ളി പോസ്റ്റ് ഓഫീസിലേക്ക് മാര്‍ച്ചും ധര്‍ണയും നടത്തി. ജില്ലാ ചെയര്‍മാന്‍ ശ്രീധരന്‍ കുയിലാനി ഉദ്ഘാടനം ചെയ്തു. പി.എം. ജോര്‍ജ് അധ്യക്ഷതവഹിച്ചു, അബ്രഹാം മാലേത്ത്, എ.എന്‍. മുകുന്ദന്‍, എ.സി. തോമസ്, ഒ.ആര്‍. വിജയന്‍, ജോണ്‍സണ്‍ പാറയ്ക്കല്‍, കെ. നന്ദകുമാര്‍ എന്നിവര്‍ സംസാരിച്ചു.
Tags:    Wayanad District News.  വയനാട്‌ . Kerala. കേരളം


More News from Wayanad