വൈ.എം.സി.എ. ഓഡിറ്റോറിയം ഉദ്ഘാടനം ചെയ്തു

Posted on: 20 Nov 2014



പുല്പള്ളി: വൈ.എം.സി.എ. കമ്യൂണിറ്റി ഓഡിറ്റോറിയം ഐ.സി. ബാലകൃഷ്ണന്‍ എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് മത്തായി ആതിര അധ്യക്ഷതവഹിച്ചു.
സാന്ത്വനം പാര്‍പ്പിടപദ്ധതി മാത്യൂസ് ചാമക്കാലായില്‍ റമ്പാനും ബ്ലഡ് ഡോണേഴ്‌സ് ഫോറം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വത്സ ചാക്കോയും തിരിച്ചറിയല്‍ കാര്‍ഡ് വിതരണം പഞ്ചായത്ത് പ്രസിഡന്റ് എം.ടി. കരുണാകരനും ബാഡ്മിന്റണ്‍ ക്ലബ്ബ് മുള്ളന്‍കൊല്ലി പഞ്ചായത്ത് പ്രസിഡന്റ് ജോസ് കണ്ടംതുരുത്തിയും ഉദ്ഘാടനം ചെയ്തു.
സ്മരണിക ജില്ലാ പഞ്ചായത്തംഗം കെ.എല്‍. പൗലോസും രക്തദാന ഡയറക്ടറി പുല്പള്ളി സഹ. ബാങ്ക് പ്രസിഡന്റ് കെ.കെ. അബ്രഹാമും പ്രകാശനം െചയ്തു. സര്‍ട്ടിഫിക്കറ്റ് വിതരണം വൈ.എം.സി.എ. സബ് റീജണല്‍ ചെയര്‍മാന്‍ വിന്‍സെന്റ് തോമസ് നിര്‍വഹിച്ചു. ഫാ. വിന്‍സണ്‍ കുരുട്ടുപറമ്പില്‍, ഫാ. തോമസ് കാഞ്ഞിരമുകളില്‍, മുരിക്കന്‍മാര്‍ ദേവസ്വം ട്രസ്റ്റി കുപ്പത്തോട് രാജശേഖരന്‍ നായര്‍, മഹല്ല് ഖത്തീബ് മുഹമ്മദ് റാഫി മന്നാനി, മാത്യൂസ് തിണ്ടിയത്ത് കോര്‍ എപ്പിസ്‌കോപ്പ, നാരകത്ത് പൗലോസ് കോര്‍ എപ്പിസ്‌കോപ്പ, പഞ്ചായത്തംഗം പുഷ്‌കല രാമചന്ദ്രന്‍, ജിനേഷ് ചീനിക്കുഴി, ബിജു തിണ്ടിയത്ത് എന്നിവര്‍ സംസാരിച്ചു.
Tags:    Wayanad District News.  വയനാട്‌ . Kerala. കേരളം


More News from Wayanad