ബാലാവകാശ സംരക്ഷണ കമ്മീഷന്‍ പരാതി സ്വീകരിക്കുന്നു

Posted on: 20 Nov 2014കല്പറ്റ: സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന്‍ നവംബര്‍ 21-ന് പത്തുമണിമുതല്‍ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ പരാതി സ്വീകരിക്കും. 18 വയസ്സില്‍ താഴെയുള്ള കുട്ടികളുമായി ബന്ധപ്പെട്ട പരാതികളാണ് സ്വീകരിക്കുന്നത്.
കുട്ടികളുടെ അവകാശലംഘനം, വിദ്യാഭ്യാസാവകാശ നിയമം, ലൈംഗികാതിക്രമങ്ങളില്‍നിന്ന് കുട്ടികളെ സംരക്ഷിക്കുന്നതിനുള്ള നിയമം നടപ്പാക്കുന്നതിലെ പിഴവുകള്‍ സംബന്ധിച്ച പരാതികള്‍ അറിയിക്കാം.
Tags:    Wayanad District News.  വയനാട്‌ . Kerala. കേരളം


More News from Wayanad