പെയിന്റിങ് മത്സരം നടത്തി

Posted on: 20 Nov 2014കല്പറ്റ: കൈത്തറി വസ്ത്രങ്ങളുടെ പ്രചാരണാര്‍ഥം ജില്ലാ വ്യവസായകേന്ദ്രം ജില്ലയിലെ എല്‍.പി., യു.പി., ഹൈസ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി പെയിന്റിങ് മത്സരം നടത്തി. ജില്ലാ വ്യവസായകേന്ദ്രം മാനേജര്‍ വി.കെ. ശ്രീജന്‍ ഉദ്ഘാടനം ചെയ്തു. ഡെപ്യൂട്ടി രജിസ്ട്രാര്‍ എന്‍.വി. മത്തായി സംസാരിച്ചു.
മത്സരവിജയികള്‍ എല്‍.പി. വിഭാഗം: ഒന്നാംസ്ഥാനം മുഹമ്മദ് റിഹാന്‍ (എസ്.ഡി.എം.എല്‍.പി., കല്പറ്റ), രണ്ടാംസ്ഥാനം-സഞ്ജന ആനന്ദ് (ജി.എച്ച്.എസ്. കാക്കവയല്‍)!. യു.പി. വിഭാഗം: എം.പി. ബേസില്‍ ( സെന്റ് ജോര്‍ജ് യു.പി പുല്പള്ളി), എയ്ഞ്ചല്‍ എല്‍ദോ (സെന്റ് പീറ്റേഴ്‌സ് ആന്‍ഡ് സെന്റ് പോള്‍സ് സ്‌കൂള്‍, മീനങ്ങാടി)!. ഹൈസ്‌കൂള്‍ വിഭാഗം: സിയോണ്‍ ജോണ്‍ (ജി.വി.എച്ച്.എസ്, മാനന്തവാടി) മേഘ ജോസ് (ഗ്രീന്‍ ഹില്‍സ് പബ്ലിക് സ്‌കൂള്‍, മൂലങ്കാവ്) !.
Tags:    Wayanad District News.  വയനാട്‌ . Kerala. കേരളം


More News from Wayanad