ബത്തേരി ആസ്​പത്രിയില്‍ ഡോക്ടര്‍മാരെ നിയമിക്കണം

Posted on: 20 Nov 2014സുല്‍ത്താന്‍ ബത്തേരി: താലൂക്ക് ആസ്​പത്രിയില്‍ ആവശ്യമായ ഡോക്ടര്‍മാരെയും മറ്റ് ജീവനക്കാരെയും നിയമിക്കണമെന്ന് കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ആവശ്യപ്പെട്ടു.
പ്രതിദിനം എണ്ണൂറിലധികം സാധാരണക്കാരായ രോഗികള്‍ ചികിത്സതേടിയെത്തുന്ന ആസ്​പത്രിയില്‍ 35 ഡോക്ടര്‍മാര്‍ വേണ്ടിടത്ത് പത്തുപേര്‍ മാത്രമാണുള്ളത്. താലൂക്ക് ആസ്​പത്രിയായി ഉയര്‍ത്തിയെങ്കിലും അതിനനുസൃതമായ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുകയോ ജീവനക്കാരെ നിയമിക്കുകയോ ചെയ്തിട്ടില്ല. െസ്​പഷാലിറ്റി ഡോക്ടര്‍മാര്‍തന്നെ അത്യാഹിത വിഭാഗത്തിലും ജനറല്‍ ഒ.പി.യിലും ജോലിചെയ്യേണ്ടി വരുന്നതിനാല്‍ വിദഗ്ധചികിത്സ അര്‍ഹതപ്പെട്ടവര്‍ക്ക് ലഭിക്കുന്നില്ല.
പി.ആര്‍. മധുസൂദനന്‍ അധ്യക്ഷത വഹിച്ചു. കെ. ബാലഗോപാലന്‍, പി.കെ. അനൂപ്, സുന്ദര്‍ലാല്‍, ടി.പി. സന്തോഷ്, ജിതിന്‍ജിത്ത് എന്നിവര്‍ സംസാരിച്ചു.
Tags:    Wayanad District News.  വയനാട്‌ . Kerala. കേരളം


More News from Wayanad