എന്‍.എസ്.എസ്. കുടുംബമേള

Posted on: 20 Nov 2014കൂളിവയല്‍: എന്‍.എസ്.എസ്. ശതാബ്ദി വര്‍ഷാചരണത്തിന്റെ ഭാഗമായി കൂളിവയല്‍ കരയോഗ കുടുംബമേള നടത്തി. മാനന്തവാടി യൂണിയന്‍ പ്രസിഡന്റ് എം.പി. ബാലകുമാര്‍ ഉദ്ഘാടനം ചെയ്തു.
പ്രസിഡന്റ് കെ.ടി. ശങ്കരന്‍കുട്ടി നായര്‍ അധ്യക്ഷത വഹിച്ചു. വൈത്തിരി താലൂക്ക് യൂണിയന്‍ പ്രസിഡന്റ് എ.പി. നാരായണന്‍ നായര്‍ മുഖ്യപ്രഭാഷണം നടത്തി. ബത്തേരി താലൂക്ക് യൂണിയന്‍ പ്രസിഡന്റ് പി.സി. ജയരാജന്‍ നമ്പ്യാര്‍ മുതിര്‍ന്ന അംഗങ്ങളെ ആദരിച്ചു. വനിതാ യൂണിയന്‍ പ്രസിഡന്റ് ഇ.പി. രമണി കുട്ടികളെ അനുമോദിച്ചു.
ഡോ. പി. നാരായണന്‍ നായര്‍, എ. സുരേന്ദ്രന്‍, ടി.എ. മുരളീധരന്‍, എം.പി. സ്വദേശന്‍, സി.കെ. രേണുക, ലത നാരായണന്‍, ഇന്ദിര രാധാകൃഷ്ണന്‍, കെ.ടി. ദിനേശന്‍ നായര്‍, രാജാംബിക ദേവി, പി.പി. മോഹന്‍ദാസ്, എം.പി. ഗോവിന്ദന്‍ നായര്‍, എം.പി. ബാലഭാസ്‌കരന്‍ നായര്‍, എം.പി. രാധാകൃഷ്ണന്‍ നായര്‍ എന്നിവര്‍ സംസാരിച്ചു.
Tags:    Wayanad District News.  വയനാട്‌ . Kerala. കേരളം


More News from Wayanad