മുസ്ലിംലീഗ് ജനകീയകൂട്ടായ്മ നടത്തി

Posted on: 20 Nov 2014



കല്പറ്റ: ആര്‍ഭാടത്തിനും വിവാഹ ധൂര്‍ത്തിനുമെതിരെ നിയോജകമണ്ഡലം കമ്മിറ്റി ജനകീയകൂട്ടായ്മ സംഘടിപ്പിച്ചു. ജില്ലാപ്രസിഡന്റ് പി.പി.എ. കരീം ഉദ്ഘാടനംചെയ്തു.
നിയോജക മണ്ഡലം പ്രസിഡന്റ് റസാഖ് കല്പറ്റ അധ്യക്ഷതവഹിച്ചു. ജില്ലാ ജന. സെക്രട്ടറി കെ.കെ. അഹമ്മദ് ഹാജി, വൈസ് പ്രസിഡന്റ് പി.കെ. അബൂബക്കര്‍, സെക്രട്ടറി സി. മൊയ്തീന്‍കുട്ടി, സംസ്ഥാന കേരള ജംഇയ്യത്തുല്‍ ഉലമ താലൂക്ക് പ്രസിഡന്റ് സ്വാദിഖ് ഫൈസി, ജാഫര്‍ ഹൈത്തമി, അബ്ദുറഹിമാന്‍ സുല്ലമി, സയ്യിദ് അലി സ്വലാഹി, സലാം നീലിക്കണ്ടി, പി.സി. അബ്ദുള്ള, സലീം മേമന, എം.കെ. മൊയ്തു ഹാജി എന്നിവര്‍ സംസാരിച്ചു.
Tags:    Wayanad District News.  വയനാട്‌ . Kerala. കേരളം


More News from Wayanad