കാര്‍ കുഴിയില്‍ വീണ് 6 പേര്‍ക്ക് പരിക്ക്‌

Posted on: 03 May 2015പീച്ചി: കണ്ണാറ കരടിയളയില്‍ കാര്‍ കുഴിയിലേക്ക് മറിഞ്ഞ് ആറുപേര്‍ക്ക് പരിക്കേറ്റു. കാറിലുണ്ടായിരുന്ന കുന്നംകുളം സ്വദേശികളായ നിഷി മോഹന്‍ !(47), മേരി (75), മോനിഷ് മോഹന്‍ (15), വില്‍ന സോജി (25), ശോഭന (65), വാഹനമോടിച്ചിരുന്ന തോമസ് (67) എന്നിവര്‍ക്കാണ് പരിക്കേറ്റത്. വിവാഹാവശ്യത്തിനെത്തിയ ഇവര്‍ സഞ്ചരിച്ച കാര്‍ പിന്നിലേക്കെടുക്കുമ്പോഴായിരുന്നു അപകടം. അപകടത്തില്‍ തോമസിനൊഴികെ മറ്റാരുടേയും പരിക്ക് ഗുരുതരമല്ല. തലയ്ക്ക് സാരമായ പരിക്കേറ്റ തോമസ് തൃശ്ശൂര്‍ അശ്വിനി ആസ്​പത്രിയില്‍ ചികിത്സയിലാണ്.


More News from Thrissur