വിദ്യാര്‍ത്ഥികള്‍ക്കായി ഏകദിന പഠനക്യാമ്പ്

Posted on: 03 May 2015കൊടുങ്ങല്ലൂര്‍: ചേരമാന്‍ ജുമാമസ്ജിദ് മഹല്ല് കമ്മിറ്റിയുടെ നേതൃത്വത്തില്‍ വിദ്യാര്‍ത്ഥികള്‍ക്കായി ഏകദിന പഠനക്യാമ്പ് നടത്തി. മഹല്ല് പ്രസിഡന്റ് ഡോ. പി.എ. മുഹമ്മദ് സഈദ് ഉദ്ഘാടനം ചെയ്തു. എസ്.എസ്.എല്‍.സി. പരീക്ഷയില്‍ എ പ്ലസ് നേടിയ വിദ്യാര്‍ത്ഥികള്‍ക്ക് മഹല്ല് സെക്രട്ടറി എസ്.എ. അബ്ദുള്‍കയ്യും അവാര്‍ഡ് വിതരണം നടത്തി.
കെ.എസ്. സഫീര്‍ കരിയര്‍ ഗൈഡന്‍സ് ക്ലാസ് നടത്തി. സജ്‌ന എറണാകുളം ലഹരി ബോധവല്‍ക്കരണവും, സ്‌പെഷല്‍ ബ്രാഞ്ച് എസ്.ഐ.അഷറഫ് സൈബര്‍ ക്രൈമുകള്‍ക്കെതിരെയുളള ബോധവത്കരണവും നടത്തി. ഇമാം സൈഫുദ്ദീന്‍ അല്‍ഖാസിമി, യു.എ. സെയ്തുമുഹമ്മദ്, പി.എസ്. മുഹമ്മദ്‌റഷീദ്, എ.കെ.കെ. നയന, എ.കെ. നവാസ്, അബ്ദുള്‍റഹിമാന്‍, കെ.എ. അബ്ദുള്‍കരീം, ഇ.ബി. ഫൈസല്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.


More News from Thrissur