ചന്തപ്പുര - കോട്ടപ്പുറം ബൈപ്പാസിലെ നിരന്തര അപകടം: ഡി.വൈ.എഫ്.ഐ. സമരം ആരംഭിച്ചു

Posted on: 03 May 2015കൊടുങ്ങല്ലൂര്‍: ചന്തപ്പുര-കോട്ടപ്പുറം ബൈപ്പാസില്‍ നിരന്തരമായി നടക്കുന്ന അപകടങ്ങളും അപകടമരണങ്ങളും ഒഴിവാക്കാന്‍ സര്‍ക്കാര്‍ അടിയന്തര നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ഡി.വൈ.എഫ്.ഐ. ബ്ലോക്ക് കമ്മിറ്റി അനിശ്ചിതകാല റിലേ നിരാഹാരസമരം ആരംഭിച്ചു. സി.പി.എം. ഏരിയാ സെക്രട്ടറി പി.കെ. ചന്ദ്രശേഖരന്‍ ഉദ്ഘാടനം ചെയ്തു. കെ.വി. രാജേഷ് അധ്യക്ഷനായി.
ആദ്യ 48 മണിക്കൂര്‍ നിരാഹാരസമരത്തിന് ഡി.വൈ.എഫ്.ഐ. ബ്ലോക്ക് പ്രസിഡന്റ് ഇ.എ. നവാസ്, സെക്രട്ടറി ബിപിന്‍ പി. ദാസ് എന്നിവര്‍ നേതൃത്വം നല്‍കി. നഗരസഭാ ചെയര്‍പേഴ്‌സണ്‍ കെ.ബി. മഹേശ്വരി, സാംസ്‌കാരിക പ്രവര്‍ത്തകന്‍ ടി.കെ. ഗംഗാധരന്‍, വി. മനോജ്, അഡ്വ. കെ.കെ. അന്‍സാര്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പുഷ്പ ശ്രീനിവാസന്‍, പി.എച്ച്. നിയാസ് എന്നിവര്‍ പ്രസംഗിച്ചു.


More News from Thrissur