പന്നിയെ രക്ഷപ്പെടുത്തി
Posted on: 03 May 2015
വടക്കാഞ്ചേരി: സര്‍ക്കാര്‍ വിജ്ഞാപനം പുറപ്പെടുവിച്ച വടക്കാഞ്ചേരി മുനിസിപ്പാലിറ്റിയില്‍ മുണ്ടത്തിക്കോട്-വടക്കാഞ്ചേരി പഞ്ചായത്തുകള്‍ പൂര്‍ണ്ണമായി ഉള്‍പ്പെടുത്തി. പുതിയ മെഡിക്കല്‍ കോളേജ് അവണൂര്‍ പഞ്ചായത്തില്‍ തുടരും. പഴയ മെഡിക്കല്‍കോളേജ് നഗരസഭയുടെ ഭാഗമാകും. വടക്കാഞ്ചേരി, മുണ്ടത്തിക്കോട്, പാര്‍ളിക്കാട്, എങ്കക്കാട്, മിണാലൂര്‍, പെരിങ്ങണ്ടൂര്‍, കുമരനെല്ലൂര്‍ വില്ലേജുകളാണ് മുനിസിപ്പാലിറ്റിയുടെ ഭാഗമാകുന്നത്. നിലവില്‍ മുനിസിപ്പല്‍ പ്രദേശത്തെ ജനസംഖ്യ അറുപതിനായിരം വരുന്നതിനാല്‍ 30 വാര്‍ഡുകളെങ്കിലും മുനിസിപ്പാലിറ്റിയില്‍ ഉണ്ടാകും.
വടക്കാഞ്ചേരി: നിര്‍മ്മാണം പൂര്‍ത്തിയായ മിനി സിവില്‍സ്റ്റേഷനിലേക്ക് താലൂക്ക് ഓഫീസ് മാറ്റണമെന്ന് താലൂക്ക് വികസനസമിതിയോഗം ജില്ലാ കളക്ടറോട് ആവശ്യപ്പെടാന്‍ തീരുമാനിച്ചു. പ്രധാന റോഡുകളുടെ വശങ്ങളില് അപകടാവസ്ഥയിലായ മരങ്ങളുടെ ചില്ലകള്‍ മുറിച്ചുമാറ്റണമെന്ന് സമിതി ആവശ്യപ്പെട്ടു. കടങ്ങോട് പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.കെ. രഘുസ്വാമി അദ്ധ്യക്ഷനായി.
വടക്കാഞ്ചേരി: ജലാസ്രോതസ്സുകളെ ഇല്ലാതാക്കുന്ന നിര്‍മ്മിതിയെ ജനങ്ങള്‍ രാഷ്ട്രീയഭേദമില്ലാതെ ചെറുക്കണമെന്ന് സഹകരണമന്ത്രി സി.എന്‍. ബാലകൃഷ്ണന് പറഞ്ഞു. എങ്കക്കാട് ശുദ്ധജലപദ്ധതിയുടെ വിപുലീകരണം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. പഞ്ചായത്തു പ്രസിഡന്റ് സിന്ധു സുബ്രഹ്മണ്യന് അദ്ധ്യക്ഷയായി. ഉഷ പീതാംബരന്, പി.കെ. വിജയന്, ടി.പി. ഗിരീശന്, ജോണി ചിറ്റിലപ്പിള്ളി, എം.എച്ച്. ഷാനവാസ്, വി. മുരളീധരന്, പി.വി. നാരായണസ്വാമി എന്നിവര്‍ പ്രസംഗിച്ചു.
വടക്കാഞ്ചേരി : എങ്കക്കാട് ഷട്ടില്‍ ക്ലബ്ബിന്റെ ജില്ലാതല ഷട്ടില്‍ ടൂര്‍ണ്ണമെന്റ് ക്രിക്കറ്റ് അസോസിയേഷന് ജില്ലാ വൈസ് പ്രസിഡന്റ് എം.ആര്. വെങ്കിടേശ്വരന് ഉദ്ഘാടനം ചെയ്തു.
വടക്കാഞ്ചേരി : കാഞ്ഞിരശ്ശേരിയില്‍ സ്വകാര്യവ്യക്തിയുടെ കിണറ്റില്‍ വീണ കാട്ടുപന്നിയെ വടക്കാഞ്ചേരിയില്നിന്നെത്തിയ അഗ്നിശമനരക്ഷാസേന രക്ഷപ്പെടുത്തി വനപാലകര്‍ക്ക് കൈമാറി.