ആല്‍ഫ പാലിയേറ്റീവ് കെയര്‍ വാര്‍ഷികാഘോഷം

Posted on: 03 May 2015തൃശ്ശൂര്‍: ആല്‍ഫ പാലിയേറ്റീവ് കെയറിന്റെ പത്താം വാര്‍ഷികാഘോഷം ഞായറാഴ്ച രാവിലെ ഒമ്പത് മുതല്‍ നടക്കുമെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.ഉച്ചയ്ക്ക് 2.30ന് നടക്കുന്ന സമാപനസമ്മേളനത്തില്‍ ജനപ്രതിനിധികള്‍, കലാ സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍, ആല്‍ഫ പാലിയേറ്റീവ് കെയര്‍ രക്ഷാധികാരികള്‍, ഡയറക്ടര്‍മാര്‍ എന്നിവര്‍ പങ്കെടുക്കും. പത്രസമ്മേളനത്തില്‍ ചെയര്‍മാന്‍ കെ.എം. നൂര്‍ദ്ദീന്‍, കെ.കെ. സുഗതന്‍, സുരേഷ് ശ്രീധരന്‍, സുമിത്ര സത്യന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.


More News from Thrissur