താഴേക്കാട് തിരുനാള്‍ ഇന്ന്‌

Posted on: 03 May 2015



താഴേക്കാട്: താഴേക്കാട് കുരിശുമുത്തപ്പന്റെ വലിയ തിരുനാള്‍ ഞായറാഴ്ച ആഘോഷിക്കും. തിരുനാള്‍ ദിനത്തില്‍ രാവിലെ 10ന് നടക്കുന്ന കുര്‍ബ്ബാനയ്ക്ക് ഫാ. ജോബ് വടക്കന്‍ മുഖ്യകാര്‍മ്മികത്വം വഹിക്കും. ഉച്ചതിരിഞ്ഞ് 4.30ന് കുര്‍ബ്ബാനയ്ക്ക് ശേഷം തിരുനാള്‍ പ്രദക്ഷിണം നടക്കും.
ഗീവര്‍ഗീസിന്റെ തിരുനാള്‍ ദിനമായ തിങ്കളാഴ്ച രാവിലെ 10ന് നടക്കുന്ന തിരുനാള്‍ കുര്‍ബ്ബാനയ്ക്ക് ഫാ. നോബി അമ്പൂക്കന്‍ മുഖ്യകാര്‍മ്മികത്വം വഹിക്കും. ഉച്ചതിരിഞ്ഞ് 4.30ന് കുര്‍ബ്ബാന, പ്രദക്ഷിണം എന്നിവ നടക്കും.
തിരുനാളിനോടനുബന്ധിച്ചുള്ള ദീപാലങ്കാരം ചിഫ് വിപ്പ് അഡ്വ. തോമസ് ഉണ്ണിയാടന്‍ സ്വിച്ച് ഓ ണ്‍ െചയ്യുന്നു


More News from Thrissur