ഹോളിഗ്രേസില്‍ വിദ്യാഭ്യാസ സെമിനാര്‍

Posted on: 03 May 2015മാള: കുരുവിലശ്ശേരി ഹോളിഗ്രേസ് എന്‍ജിയറിങ് കോളേജില്‍ പ്ലസ്ടു പൂര്‍ത്തീകരിച്ച വിദ്യാര്‍ത്ഥികള്‍ക്കായി മെയ് 6ന് കരിയര്‍ അവബോധ വിദ്യാഭ്യാസ സെമിനാര്‍ നടത്തും. പ്രശസ്ത കരിയര്‍ ഉപദേഷ്ടാവായ ഡോ. പി.ആര്‍. വെങ്കിട്ടരാമനാണ് ക്ലാസ്സെടുക്കുക. പങ്കെടുക്കാന്‍ താല്പര്യമുള്ളവര്‍ മുന്‍കൂട്ടി പേര് രജിസ്റ്റര്‍ ചെയ്യണം.
ഫോണ്‍: 8086097900, 9946033833, 0480 2675050.

സൗജന്യ സ്വയംതൊഴില്‍ പരിശീലനം

തൃശ്ശൂര്‍:
ദേശീയ വനിതാമിഷന്റെ നേതൃത്വത്തില്‍ വനിതകള്‍ക്കും വീട്ടമ്മമാര്‍ക്കും മെയ് 15, 16 തിയ്യതികളില്‍ തൃശ്ശൂര്‍ ടി.ബി. റോഡിലെ ഐ.എം.എ. ഹാളില്‍ സൗജന്യ സ്വയംതൊഴില്‍ പരിശീലനം നല്‍കും. ഗ്ലാസ് പെയിന്റിങ്, എച്ചിങ്, ഡ്രോയിങ്, ഫോട്ടോ ലാമിനേഷന്‍, ഫ്രെയിമിങ്, ക്രാഫ്റ്റ് വര്‍ക്ക് എന്നിവ പരിശീലിപ്പിക്കും. രാവിലെ 10 മുതല്‍ വൈകീട്ട് 4 വരെയാണ് പരിശീലനം. രജിസ്റ്റര്‍ ചെയ്യാനുള്ള നമ്പര്‍: 9446260746.


More News from Thrissur