ചേറ്റുപുഴ കര്‍മ്മലമാതാ പള്ളി തിരുനാളിന് കൊടിയേറ്റി

Posted on: 03 May 2015ചേറ്റുപുഴ: കര്‍മ്മലമാതാ പള്ളിയില്‍ ഇടവക മധ്യസ്ഥയായ പരിശുദ്ധ കര്‍മ്മലമാതാവിന്റെയും വി. സെബസ്ത്യാനോസിന്റെയും തിരുനാള്‍ മെയ് 9,10,11 തിയ്യതികളില്‍ ആഘോഷിക്കും. തിരുനാളിന് വികാരി ഫാ. പയസ് കണ്ടത്തില്‍ കൊടിയേറ്റി. അഖണ്ഡ ജപമാല മെയ് ഒമ്പതിന്.
മെയ് മൂന്നിന് പ്രസുദേന്തി വാഴ്ച, കൂടുതുറക്കല്‍ ഫാ. മാത്യു കുറ്റിക്കോട്ടയില്‍ നിര്‍വഹിക്കും. രാത്രി 10.30ന് അമ്പ്, കിരീടം എഴുന്നള്ളിപ്പ് സമാപനം പള്ളിയില്‍. തുടര്‍ന്ന് ബാന്‍ഡ് മേളം, മെയ് പത്തിന് രാവിലെ ആഘോഷമായ തിരുനാള്‍ കുര്‍ബാനയ്ക്ക് ഫാ. ബാബു പാണാട്ടുപറമ്പില്‍ മുഖ്യകാര്‍മ്മികത്വം വഷിക്കും. അന്നുവൈകീട്ട് പ്രദക്ഷിണത്തിനുശേഷം രാത്രി 7ന് വെടിക്കെട്ടും ഇടവകാംഗങ്ങള്‍ അവതരിപ്പിക്കുന്ന സിനിമാ പ്രദര്‍ശനവും ഉണ്ടാവും. തിങ്കളാഴ്ച രാത്രി ഏഴിന് തൃശ്ശൂര്‍ സെലക്ഷന്‍സ് അവതരിപ്പിക്കുന്ന ഗാനമേള.


More News from Thrissur