വലിയ ബലിക്കല്‍ പുനഃപ്രതിഷ്ഠ നടന്നു

Posted on: 03 May 2015അഞ്ഞൂര്‍: ഞമനേക്കാട് മഹാദേവക്ഷേത്രത്തില്‍ ശനിയാഴ്ച വലിയ ബലിക്കല്‍ പുനഃപ്രതിഷ്ഠ നടന്നു. മഠത്തില്‍ നാരായണന്‍ നമ്പൂതിരിയുടെ നേതൃത്വത്തില്‍ നടന്ന ഗണപതി ഹോമം, വിശേഷാല്‍ പൂജകള്‍ എന്നിവയ്ക്കു ശേഷം പഴയ ബലിക്കല്ല് പൊളിച്ചുമാറ്റിയാണ് പുതിയ ബലിക്കല്ല് സ്ഥാപിച്ചത്.
പുതിയ ബലിക്കല്ലില്‍ പൂജ, ജീവാവാഹനം, ദീപാരാധന, പ്രാസാദശുദ്ധി, രക്ഷോഘ്‌നഹോമം, വാസ്തുബലി, അസ്ത്രകലശപൂജ എന്നിവയും ഉണ്ടായി. പ്രതിഷ്ഠയ്ക്ക് ശില്‍പ്പി വേലായുധന്‍ കൂനത്തറ, ക്ഷേത്രസമിതി പ്രസിഡന്റ് സുകുമാരന്‍ കൊറ്റംതറയില്‍, സെക്രട്ടറി എന്‍.ആര്‍. രാജേഷ്, സി. ഉണ്ണി എന്നിവര്‍ നേതൃത്വം നല്‍കി.More News from Thrissur