വടക്കാഞ്ചേരി റെയില്‍വേ സ്റ്റേഷന്‍ ആദര്‍ശ് റെയില്‍വേ സ്റ്റേഷനായപ്പോള്‍ ട്രെയിനിന്റെ വരവറിയാന്‍ മാര്‍ഗ്ഗമില്ല

Posted on: 03 May 2015വടക്കാഞ്ചേരി: ആദര്‍ശ് സ്റ്റേഷനായി പ്രഖ്യാപിച്ച വടക്കാഞ്ചേരി റെയില്‍വേ സ്റ്റേഷനിലെ നിലവിലുണ്ടായിരുന്ന സൗകര്യങ്ങള്‍ നഷ്ടപ്പെടുന്നതായി പരാതി.
ട്രെയിനുകളുടെ വരവും റിസര്‍വേഷന്‍ വിവരങ്ങളും അറിയുന്നതിനുള്ള കിയോസ്‌ക് സ്റ്റേഷനില്‍നിന്ന് എടുത്തുമാറ്റിയിട്ട് മാസങ്ങളായി. ഇത് പുനഃസ്ഥാപിക്കണമെന്ന ആവശ്യം ഉയര്‍ന്നതോടെ സ്റ്റേഷന്‍ സൂപ്രണ്ടിന്റെ ഓഫീസിലെ കമ്പ്യൂട്ടറും നീക്കി. അത്യാവശ്യവിവരങ്ങള്‍ സ്റ്റേഷന്‍ സൂപ്രണ്ടിനോട് അന്വേഷിച്ചറിയാനുള്ള സംവിധാനവും ഇതോടെ ഇല്ലാതെയായി. ട്രെയിനുകളുടെ വരവും കോച്ചുകളുടെ പൊസിഷനും അറിയാന്‍ സഹായകമായിരുന്ന ഡിസ്‌പ്ലേ സംവിധാനവും അഴിച്ചുകൊണ്ടുപോയി.
ഇവ പുനഃസ്ഥാപിക്കാന്‍ റെയില്‍വേ നടപടി സ്വീകരിക്കണമെന്ന് പാസഞ്ചേഴ്‌സ് അസോസിയേഷന്‍ ആവശ്യപ്പെട്ടു.


More News from Thrissur