കുഴല്‍ക്കിണര്‍ കുഴിക്കുന്നതിനിടെ മണ്ണിനടിയില്‍പ്പെട്ടയാളെ നാട്ടുകാര്‍ രക്ഷിച്ചു

Posted on: 03 May 2015കൊടുങ്ങല്ലൂര്‍: കുഴല്‍ക്കിണര്‍ കുഴിക്കുന്നതിനിടയില്‍ മണ്ണിനടിയില്‍പ്പെട്ട തൊഴിലാളിയെ നാട്ടുകാര്‍ രക്ഷപ്പെടുത്തി. എടവിലങ്ങ് കാര പുളിഞ്ചോട് സ്വദേശി ശിവരാമന്‍(60)ആണ് മണ്ണിനടിയില്‍പ്പെട്ടത്.
കഴിഞ്ഞദിവസമാണ് എറിയാട് പേബസാറില്‍ സ്വകാര്യവ്യക്തിയുടെ പറമ്പില്‍ കുഴല്‍ക്കിണര്‍ സ്ഥാപിക്കുന്നതിന് കുഴിയെടുക്കുന്നതിനിടയിലാണ് ഇയാള്‍ അപകടത്തില്‍പ്പെട്ടത്. ആറടി താഴ്ചയില്‍ കുഴിയുണ്ടാക്കി ഇതില്‍ ഇറങ്ങിനിന്ന് പൈപ്പ് താഴ്ത്തുന്നതിനിടയിലാണ് മുകളിലെ മണ്ണിടിഞ്ഞുവീണ് ഇയാള്‍ മണ്ണിനടയില്‍പ്പെട്ടത്.
കണ്ടുനിന്നിരുന്നവരും ഓടിയെത്തിയ നാട്ടുകാരും ചേര്‍ന്ന് മണ്ണുമാറ്റിയാണ് ഇയാളെ രക്ഷിച്ചത്. വിവരമറിഞ്ഞ് ഫയഫോഴ്‌സും പോലീസും സ്ഥലത്ത് എത്തുമ്പോഴേയ്ക്കും ഇയാളെ കരയ്ക്കു കയറ്റിയിരുന്നു.


More News from Thrissur