ആലത്തൂര്‍ മഹാവിഷ്ണുക്ഷേത്ത്രില്‍ വൈശാഖോത്സവം ആരംഭിച്ചു

Posted on: 03 May 2015മാള: ആലത്തൂര്‍ മഹാവിഷ്ണുക്ഷേത്രത്തിലെ വൈശാഖോത്സവം ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ടി.കെ. സതീശന്‍ ഉദ്ഘാടനം ചെയ്തു. അനുബന്ധമായി നടക്കുന്ന കാര്‍ഷികമേളയുടെ ഉദ്ഘാടനം മുന്‍ എംഎല്‍എ ടി.യു. രാധാകൃഷ്ണന്‍ നിര്‍വ്വഹിച്ചു. വൈകീട്ട് നടന്ന പൊതുസമ്മേളനത്തില്‍ ബ്ലോക്ക് പഞ്ചായത്തംഗം വര്‍ഗ്ഗീസ് കാച്ചപ്പിള്ളി ആധ്യക്ഷ്യം വഹിച്ചു.
വാദ്യകലാകാരനായ അന്നമനട പരമേശ്വരനെ ചടങ്ങില്‍ ആദരിച്ചു. കെ.കെ. സുഗതന്‍ മാള അരവിന്ദനെ അനുസ്മരിച്ചു. ടി.എന്‍. പ്രകാശ്, ഇന്ദിര ദിവാകരന്‍, ഹരിദാസ് അന്നമനട, രാജേന്ദുമാരാര്‍, ബിനോയ് അതിയാരത്ത്, പി.കെ. രഘു എന്നിവര്‍ പ്രസംഗിച്ചു.
കുഴൂര്‍ നാരായണമാരാര്‍ സംഗീതോത്സവം മെയ് 11 വരെ തുടരും. ദശാവതാര ചന്ദനച്ചാര്‍ത്ത്, നൃത്തസംഗീത പരിപാടികള്‍, നാടകം, പുഷ്പ-ഫലപ്രദര്‍ശനം, ദീപക്കാഴ്ച, പഞ്ചവാദ്യം എന്നിവയും ഈ ദിവസങ്ങളില്‍ ഉണ്ടായിരിക്കും.


More News from Thrissur