തൊഴിലാളി ദിനത്തില്‍ വിദ്യാര്‍ത്ഥികള്‍ തൊഴിലാളികളായി മാറി

Posted on: 03 May 2015മാള: ലോക തൊഴിലാളി ദിനത്തില്‍ തൊഴിലാളികളെ ആദരിച്ചും സ്വയം തൊഴില്‍ചെയ്തും മാള ഹോളിഗ്രേസ് അക്കാദമി ഓഫ് മാനേജ്‌മെന്റ് സ്റ്റഡീസിലെ വിദ്യാര്‍ത്ഥികള്‍ മാതൃകയായി. എം.ബി.എ.യ്ക്ക് പഠിക്കുന്ന വിദ്യാര്‍ത്ഥികളാണ് കോളേജ് കാന്റീനിലെ നിത്യജോലികള്‍ സ്വയം ഏറ്റെടുത്തത്.
പാചകത്തിന് പുറമെ കോളേജ് തൂത്തുവാരി വൃത്തിയാക്കിയതും വിദ്യാര്‍ത്ഥികളാണ്. പെണ്‍കുട്ടികള്‍ക്കൊപ്പം ആണ്‍കുട്ടികളും പാചകത്തിലും ശുചീകരണജോലികളിലും പങ്കെടുത്തിരുന്നു.
അനുമോദനയോഗം ചെയര്‍മാന്‍ വക്കച്ചന്‍ താക്കോല്‍ക്കാരന്‍ ഉദ്ഘാടനം ചെയ്തു. സെക്രട്ടറി കെ.ടി. ബെന്നി, ഡോ. ജേക്കബ്ബ് മാത്യു എന്നിവര്‍ പ്രസംഗിച്ചു. തൊഴിലാളിയായ വത്സലയെ ചടങ്ങില്‍ അനുമോദിച്ചു.


More News from Thrissur