ചാലക്കുടിയില്‍ ദേശീയപാതയോരത്ത് തണ്ണീര്‍ത്തടം നികത്തുന്നു

Posted on: 03 May 2015ചാലക്കുടി: മിനി സിവില്‍സ്റ്റേഷനടുത്ത് തണ്ണീര്‍ത്തടം മണ്ണിട്ട് നികത്താന്‍ ശ്രമം. ദേശീയപാതയോരത്ത്, സര്‍വീസ് റോഡിന്റെ ചാല് മണ്ണിട്ടുനികത്തിയാണ് തണ്ണീര്‍ത്തടത്തില്‍ മണ്ണടിക്കുന്നത്. ഈ സ്ഥലം മണ്ണിട്ടുനികത്തിയാല്‍ പ്രദേശത്ത് വെള്ളക്കെട്ടുണ്ടാകാനും സാധ്യതയുണ്ട്.

അട്ടത്തോടിന്റെ സമീപത്തായുള്ള ഭൂമിയിലാണ് രാത്രിയില്‍ മണ്ണിട്ട് നികത്തുന്നത്. സര്‍വീസ് റോഡിന്റെ ചാലില്‍ മണ്ണിട്ടാണ് ഇവിടേക്ക് മണ്ണുമായി വാഹനങ്ങള്‍ എത്തുന്നത്.

ഇതുമൂലം ചാലിലൂടെ ഒഴുകിയെത്തുന്ന വെള്ളം കെട്ടിക്കിടക്കുകയാണ്. അട്ടത്തോടിനോട് ചേര്‍ന്നുള്ള ഈ ഭൂമി മണ്ണിട്ടുനികത്തുത്തോടെ അട്ടത്തോടും നികന്നുപോകും.


More News from Thrissur