മെയ്ദിനാഘോഷം: ഇടതുപക്ഷ സംഘടനകള്‍ റാലിയും പൊതുയോഗവും നടത്തി
Posted on: 03 May 2015
ചാലക്കുടി: മെയ്ദിനാഘോഷങ്ങളുടെ ഭാഗമായി ചാലക്കുടിയില്‍ ഇടതുപക്ഷ തൊഴിലാളി സംഘടനകള്‍ പ്രകടനവും പൊതുയോഗവും നടത്തി. റാലിക്ക് ശേഷം നടത്തിയ പൊതുസമ്മേളനത്തില്‍ ബി.ഡി. ദേവസ്സി എം.എല്‍.എ. സന്ദേശം നല്കി. എം.വി. ഗംഗാധരന് അധ്യക്ഷനായി.
അഡ്വ. പി.കെ. ഗിരിജാവല്ലഭന്‍, കെ.ഐ. അജിതന്, പി.എം. ശ്രീധരന്, വി.എം. ഭവാനി, കെ.എസ്. അശോകന് എന്നിവര്‍ പ്രസംഗിച്ചു.
പരിയാരത്ത് ഗ്രാമപ്പഞ്ചായത്തു പ്രസിഡന്റ് പ്രിയ വിനയന് ആധ്യക്ഷ്യം വഹിച്ചു. ഇരിങ്ങാലക്കുട ബിഷപ്പ് മാര്‍ പോളി കണ്ണൂക്കാടന്‍ അനുഗ്രഹപ്രഭാഷണം നടത്തി. ബ്ലോക്ക് പഞ്ചായത്തു പ്രസിഡന്റ് കെ.ടി.വര്‍ഗ്ഗീസ്, ഗ്രാമപ്പഞ്ചായത്തു വൈസ് പ്രസിഡന്റ് എല്‍സി തോമസ്, മുന്‍ പ്രസിഡന്റ് ഷൈജി ബോസ് എന്നിവര്‍ പ്രസംഗിച്ചു.
കെ.എസ്.ഇ. എംപ്ലോയീസ് യൂണിയന് കൊരട്ടി യൂണിറ്റ് റാലിയും പൊതുയോഗവും എ.ബി. സതീശന് ഉദ്ഘാടനം ചെയ്തു. എം.കെ. തങ്കപ്പന് അധ്യക്ഷനായി. ജോഷി മംഗലശ്ശേരി, എം.എന്‍. രമേശന്, കെ.വി. വര്‍ഗ്ഗീസ്, ഇ.എ. മഞ്ജുഹാസന്‍ എന്നിവര്‍ പ്രസംഗിച്ചു.
ആള് കേരള ടെയ്േലഴ്സ് അസോസ്സിയേഷന് കൊരട്ടി ഏരിയാ കമ്മിറ്റി റാലി നടത്തി. ഏരിയാ കമ്മിറ്റിയുടെ പുതിയ ഓഫീസ് സംസ്ഥാന ഖജാന്‍ജി എം.ഡി. സെബാസ്റ്റ്യന്‍ ഉദ്ഘാടനം ചെയ്തു. ബി.ഡി. ദേവസ്സി എം.എല്‍.എ. മുഖ്യാതിഥിയായിരുന്നു. പി.വി. മുരളീധരന് അധ്യക്ഷനായി.