യൂറോപ്യന്‍ ഇനം 'െറഡ് ഡാക്ക ബനാന' ചാലക്കുടിയില്‍ കുലച്ചു

Posted on: 03 May 2015ചാലക്കുടി: യൂറോപ്യന്‍ ഇനമായ റെഡ് ഡാക്ക ബനാന കെ.എസ്.ആര്‍.ട.സി. റോഡില്‍ അയിനിക്കലാത്ത് എ.കെ. നാരായണന്റ പുരയിടത്തില്‍ കുലച്ചു. ആറ് വാഴകളാണ് ഉണ്ടായിരുന്നത്.
വാഴ കുലച്ചതറിഞ്ഞ് കാഴ്ചക്കാരും നിരവധിയെത്തി. ആകാശത്തിന് അഭിമുഖമായി വിടര്‍ന്ന കുലയ്ക്ക് അതിശയിപ്പിക്കുന്ന ഭംഗിയാണുള്ളത്; ചുവപ്പു നിറമാണ്. ഉയരം കുറഞ്ഞ റെഡ് ഡാക്ക ഇനം ബ്ലാംഗ്ലൂരിലെ നേഴ്‌സറിയില്‍നിന്ന് വാങ്ങിയതാണെന്ന് നാരായണന്‍ പറഞ്ഞു. കുല വന്നിട്ട് കുറച്ചുദിവസമായി. ശനിയാഴ്ച പുലര്‍ച്ചെയാണ് കായകള്‍ കണ്ടത്. കായയ്‌ക്കൊപ്പം പൂക്കളുമുണ്ട്.


More News from Thrissur