കെ.എസ്. ദാസന്‍ അനുസ്മരണവും പുരസ്‌കാര വിതരണവും 7ന്‌

Posted on: 03 May 2015



ചാവക്കാട് : മത്സ്യത്തൊഴിലാളി കോണ്‍ഗ്രസ് മുന്‍ ജില്ലാ പ്രസിഡന്റ് കെ.എസ്. ദാസന്റെ അനുസ്മരണാര്‍ത്ഥം കെ.എസ്. ദാസന്‍ ട്രസ്റ്റ് നടത്തുന്ന കെ.എസ്. ദാസന്‍ അനുസ്മരണവും പുരസ്‌കാര വിതരണവും വ്യാഴാഴ്ച വൈകീട്ട് 3ന് മണത്തല മുല്ലത്തറയില്‍ വെച്ച് നടക്കും. ഉദ്ഘാടനവും പുരസ്‌കാര വിതരണവും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല നിര്‍വ്വഹിക്കും. മത്സ്യത്തൊഴിലാളി പ്രശ്‌നങ്ങളില്‍ ഇടപെടുകയും അവര്‍ക്ക് വേണ്ടി നിലകൊള്ളുകയും ചെയ്ത മികച്ച കേരള എം.എല്‍.എ.യ്ക്കുള്ള പുരസ്‌കാരം ടി.എന്‍. പ്രതാപന്‍ എം.എല്‍.എ. ഏറ്റുവാങ്ങും. കെ.വി. അബ്ദുള്‍ ഖാദര്‍ എം.എല്‍.എ. മുഖ്യാതിഥിയാവും. പി.എ. മാധവന്‍ എം.എല്‍.എ. അനുസ്മരണ പ്രഭാഷണം നടത്തും. കെ.പി.സി.സി. ജനറല്‍ സെക്രട്ടറി അഡ്വ. വി. ബാലറാം പഠനോപകരണ വിതരണം നിര്‍വ്വഹിക്കും. ഗുരുവായൂര്‍ ദേവസ്വം ചെയര്‍മാന്‍ ടി.വി. ചന്ദ്രമോഹന്‍ എസ്.എസ്.എല്‍.സി. അവാര്‍ഡ് ദാനം നിര്‍വ്വഹിക്കും. കെ.പി.സി.സി. നിര്‍വ്വാഹക സമിതി അംഗം പി.കെ. അബൂബക്കര്‍ ഹാജി ചികിത്സാ ധനസഹായ വിതരണം നിര്‍വ്വഹിക്കു മെന്ന് ട്രസ്റ്റ് ഭാരവാഹികളായ സി. മുസ്താഖ് അലി, കെ.എം. ഇബ്രാഹിം, സി.പി. കൃഷ്ണന്‍ എന്നിവര്‍ അറിയിച്ചു.


More News from Thrissur