വരാനിരിക്കുന്നത് ചൂതാട്ടകേന്ദ്രങ്ങളായ ബാങ്കുകള്‍: എം.ബി. രാജേഷ് എം.പി

Posted on: 03 May 2015തൃശ്ശൂര്‍: നിയന്ത്രണമില്ലാത്ത ചൂതാട്ടകേന്ദ്രങ്ങളായ ബാങ്കുകളാണ് വരാനിരിക്കുന്നതെന്ന് എം.ബി. രാജേഷ് എം.പി. കേന്ദ്രസര്‍ക്കാര്‍ വിദേശബാങ്കുകള്‍ക്ക് വാതില്‍ തുറന്നുകൊടുക്കുന്നത് ദേശീയ താത്പര്യം സംരക്ഷിക്കാനല്ലെന്നും എം.പി.പറഞ്ഞു. ബാങ്ക് എംപ്ലോയീസ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ സംസ്ഥാനകമ്മിറ്റിയുടെ 'ബാങ്കുകളിലെ വിദേശ ഓഹരിപങ്കാളിത്തം ഉയര്‍ത്തുന്ന പ്രശ്‌നങ്ങള്‍' സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
വിദേശബാങ്കുകളുടെ ആധിപത്യം വര്‍ധിക്കുമ്പോള്‍ കര്‍ഷകര്‍, ചെറുകിട സംരംഭകര്‍ തുടങ്ങിയവര്‍ക്കുള്ള മുന്‍ഗണന ഇല്ലാതാവും. സാമ്പത്തിക സ്വാശ്രയത്വവും സാമ്പത്തിക പരമാധികാരവും ഉറപ്പിച്ച പൊതുമേഖലാ വ്യവസായവും പൊതുമേഖലാ ബാങ്കുകളും പൊളിച്ചടക്കിക്കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സി.ഐ.ടി.യു. സംസ്ഥാന സെക്രട്ടറി എം.എം. വര്‍ഗ്ഗീസ് അധ്യക്ഷനായി. ആര്‍ച്ച് ബിഷപ്പ് മാര്‍ ആന്‍ഡ്രൂസ് താഴത്ത് മുഖ്യാതിഥിയായി. സാമ്പത്തിക വിദഗ്ധന്‍ വി.കെ. പ്രസാദ് പ്രബന്ധമവതരിപ്പിച്ചു. അബ്രഹാം തരിയന്‍, പി.വി. മോഹന്‍, കെ. രവീന്ദ്രന്‍, കെ. സത്യനാഥന്‍, വി.ബി. അനന്തനാരായണന്‍, ബെഫി വൈസ് പ്രസിഡന്റ് ടി. നരേന്ദ്രന്‍, ജില്ലാ സെക്രട്ടറി ആര്‍. മോഹന, ജനറല്‍ സെക്രട്ടറി സി.ജെ. നന്ദകുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.


More News from Thrissur