അങ്കണം ഇ.പി. സുഷമ എന്‍ഡോവ്‌മെന്റ് ഇ.കെ. ഷീബയ്ക്ക്‌

Posted on: 30 Jan 2015തൃശ്ശൂര്‍: അങ്കണം സാംസ്‌കാരികവേദി ഇ.പി. സുഷമയുടെ സ്മരണാര്‍ത്ഥം ഏര്‍പ്പെടുത്തിയ അങ്കണം ഇ.പി. സുഷമ എന്‍ഡോവ്‌മെന്റിന് 'കീഴാളന്‍' എന്ന കഥയുടെ രചയിതാവ് ഷീബ ഇ.കെ. അര്‍ഹയായി. 40 വയസ്സ് കവിയാത്ത യുവ എഴുത്തുകാര്‍ക്കു വേണ്ടി ഏര്‍പ്പെടുത്തിയ ഈ എന്‍ഡോവ്‌മെന്റ് 5,000 രൂപയുടെ കാഷും ശില്പവും പ്രശസ്തിപത്രവും അടങ്ങുന്നതാണ്. ഇ.പി. സുഷമയുടെ ചരമവാര്‍ഷികദിനമായ ഫിബ്രവരി 8ന് 3 മണിക്ക് തൃശ്ശൂര്‍ കോസ്റ്റ്‌ഫോര്‍ഡില്‍ നടക്കുന്ന ചടങ്ങില്‍ സമ്മാനിക്കും.


More News from Thrissur