വേദപണ്ഡിതന്‍ അഗ്നിശര്‍മ്മന് ആദരം

Posted on: 07 Nov 2014വടക്കാഞ്ചേരി: ഋഗ്വേദപണ്ഡിതന്‍ നാരായണമംഗലത്ത് അഗ്നിശര്‍മ്മന്‍ നമ്പൂതിരിയെ രേവതി പട്ടത്താനം സദസ്സില്‍ കോഴിക്കോട് സാമൂതിരി ഉണ്ണി അനുജന്‍ രാജാ പണക്കിഴിയും പുടവയും നല്‍കി ആദരിച്ചു.
70 വര്‍ഷം കടവല്ലൂര്‍ അന്യോന്യത്തില്‍ മത്സരാര്‍ത്ഥിയായും പരീക്ഷകനായും പങ്കെടുത്ത് വൈദികപാണ്ഡിത്യം തെളിയിച്ച അഗ്നിശര്‍മ്മന്‍ കേരളത്തിനകത്തും പുറത്തും നടന്ന നിരവധി അതിരാത്രങ്ങളില്‍ പങ്കെടുത്തിട്ടുണ്ട്. യുനെസ്‌കോ പുരസ്‌കാരം, ഭാരതീയ വിദ്യാഭവന്‍, കാഞ്ചി, ശൃംഗേരി, ബ്രഹ്മസ്വം മഠങ്ങളില്‍നിന്നുള്ള പുരസ്‌കാരങ്ങളും ഈ 84കാരന് നേരത്തെ ലഭിച്ചിരുന്നു.


More News from Thrissur