ദീര്‍ഘദൂര തീവണ്ടികളില്‍ റിമോട്ട് ലൊക്കേഷന്‍ അനുവദിക്കണമെന്ന് ആവശ്യം ഉയരുന്നു

Posted on: 09 May 2015തൃശൂര്‍: സ്ലീപ്പര്‍ ക്ലാസ് യാത്രയ്ക്ക് റെയില്‍വെ നിയന്ത്രണം ഏര്‍പ്പെടുത്തിയതോടെ കേരളത്തിലേക്ക് വരുന്ന ദീര്‍ഘദൂര തീവണ്ടികളില്‍ റിമോട്ട് ലൊക്കേഷന്‍ അനുവദിക്കണമെന്ന ആവശ്യം ഉയരുന്നു. കൊങ്കണ്‍വഴിയുള്ള ട്രെയിനുകള്‍ക്ക് മംഗലാപുരത്തോ/കാസര്‍കോട്ടോ കോയമ്പത്തൂര്‍ വഴിയുള്ളവയ്ക്ക് പാലക്കാട്ടും റിമോട്ട് ലൊക്കേഷന്‍ അനുവദിയ്ക്കണമെന്നാണ് ആവശ്യം. എങ്കില്‍ മാത്രമേ ഒഴിവുള്ള സീറ്റുകളിലേയ്ക്ക് തത്സമയ റിസര്‍വേഷന്‍ സൗകര്യം ലഭ്യമാവുകയുള്ളൂവെന്ന് തൃശൂര്‍ റെയില്‍വെ പാസഞ്ചേഴ്‌സ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി പി.കൃഷ്ണകുമാര്‍ പറഞ്ഞു.

ഉദാഹരണത്തിന്, ഇന്ന് രാവിലെ പാലക്കാട്ടെത്തുന്ന ദില്ലി-തിരുവനന്തപുരം കേരള എക്‌സ്​പ്രസ് 2 ദിവസം മുമ്പ് ദില്ലിയില്‍ നിന്നും പുറപ്പെടുന്നതിന് മുമ്പുതന്നെ റിസര്‍വേഷന്‍ ചാര്‍ട്ട് എടുത്തുകഴിഞ്ഞാല്‍ പിന്നെ കമ്പ്യൂട്ടര്‍ വഴി റിസര്‍വേഷന്‍ സാധ്യമല്ല. എത്രയോ യാത്രികര്‍ പാലക്കാടെത്തുമ്പോഴേയ്ക്കും ഇറങ്ങിയിട്ടുണ്ടാകും. റിമോട്ട് ലൊക്കേഷന്‍ അനുവദിക്കുകയാണെങ്കില്‍ പാലക്കാടുനിന്നും എറണാകുളം, കോട്ടയം, തിരുവനന്തപുരം തുടങ്ങി എല്ലായിടത്തേയ്ക്കും തത്സമയ റിസര്‍വേഷന്‍ ഇന്ന് രാവിലെ വണ്ടിയെത്തുന്നവരെ നല്‍കുവാന്‍ കഴിയുമെന്നും അദ്ദേഹം പറയുന്നു.

More Citizen News - Thrissur