മറ്റം: കടവല്ലൂര്‍ തെക്കേപ്പാട്ട് വീട്ടില്‍ റിട്ട. ഫയര്‍ ഫോഴ്‌സ് അസി. സ്റ്റേഷന്‍ ഓഫീസര്‍ ടി.കെ. സുബ്രഹ്മണ്യന്റേയും ദേവയാനിയുടേയും മകന്‍ പ്രബീഷും തലക്കോട്ടുകര ചിറ്റിലപ്പിള്ളി പരേതനായ അയ്യന്‍കുട്ടിയുടേയും ജാനകിയുടേയും മകള്‍ സന്ധ്യയും വിവാഹിതരായി.
 
അഞ്ഞൂര്‍: പിള്ളക്കാട്ട് കുന്നത്തുപറമ്പില്‍ വീട്ടില്‍ കെ.വി. ചന്ദ്രന്റെയും ഗീതയുടെയും മകന്‍ ഗിരീഷും ആല്‍ത്തറ വള്ളിക്കാട്ടിരി വീട്ടില്‍ സോമന്റെയും ലതയുടെയും മകള്‍ നിവേദിതയും വിവാഹിതരായി.
 
മായന്നൂര്‍: തെക്കേപ്പാട്ട് രവീന്ദ്രന്റെയും കെ. എം. ഗിരിജയുടെയും മകള്‍ അശ്വതി രവിയും മുള്ളൂര്‍ക്കര കാഞ്ഞിരശ്ശേരി കണ്ടങ്ങല്‍ വിജയന്‍ നായരുടെയും പടിഞ്ഞാറെ നെട്ടിയത്ത് വിജയലക്ഷ്മി അമ്മയുടെയും മകന്‍ വിനീത് നായരും വിവാഹിതരായി.
 
വടക്കാഞ്ചേരി: മലാക്ക പാലിശ്ശേരി സുരേന്ദ്രന്‍ മേനോന്റെയും (ആലുവ ഐ.ആര്‍.ഇ.)രതിയുടെയും മകള്‍ തൃഷ്ണയും തിരൂര്‍ അങ്കത്തില്‍ ഗീതയുടെയും ശ്രേയസ്സില്‍ മോഹന്‍ദാസ് മേനോന്റെയും മകന്‍ ദീപക്കും വിവാഹിതരായി.
 
വടക്കാഞ്ചേരി: മംഗലം മണലില്‍ വീട്ടില്‍ സോണി തോമസിന്റെയും ഡെന്നയുടെയും മകന്‍ ജേക്കബ്ബും മേലൂര്‍ തെക്കന്‍ വീട്ടില്‍ ബാബു പൗലോസിന്റെയും ടെസ്സിയുടെയും മകള്‍ റോസ്‌മേരിയും വിവാഹിതരായി.
 
വടക്കാഞ്ചേരി: അത്താണി നാട്ടിന്‍പുറം സ്‌നേഹത്തില്‍ ബാലചന്ദ്രന്റെയും മിനിയുടെയും മകള്‍ അപര്‍ണാ ബാലുവും ഒല്ലൂക്കര പനമ്പിള്ളി വീട്ടില്‍ പ്രേമന്റെയും ഓമനയുടെയും മകന്‍ പ്രതീഷും വിവാഹിതരായി.