ബി. മോഹനന്‍
ചാലക്കുടി:
പുളിയങ്കോട്ട് പരേതനായ ബാലകൃഷണമേനോന്റെയും അംബുജാക്ഷിയമ്മയുടെയും മകന്‍ ബി. മോഹനന്‍ (52) അന്തരിച്ചു. ഫെഡറല്‍ ബാങ്ക് മാവൂര്‍ ശാഖാ സീനിയര്‍ മാനേജരാണ്. ഭാര്യ: ആലുവ കിഴക്കെ ദേശം ചൈതന്യയില്‍ ചാന്ദിനി (ശിവഗിരി പബ്ലിക് സ്‌കൂള്‍ ആലുവ). മക്കള്‍: അശ്വതി, ഹരിശങ്കര്‍. സഹോദരങ്ങള്‍: സുരേന്ദ്രന്‍ (വനിതാക്ഷേമ ഓഫീസര്‍, ബ്ലോക്ക് ഓഫീസ് ചാലക്കുടി), ബാബു (സഹകരണ ബാങ്ക്, ചാലക്കുടി). ശവസംസ്‌കാരം പിന്നീട്.
 
മാധവി വാരസ്യാര്‍
നന്തിക്കര: വാരിയത്ത് മാധവി വാരസ്യാര്‍ (തങ്കമണി വാരസ്യാര്‍ -91) അന്തരിച്ചു. തൃപ്പയ്യ വാരിയത്ത് പരേതനായ രാമവാരിയരുടെ ഭാര്യയാണ്. മക്കള്‍: പരേതനായ ഉണ്ണികൃഷ്ണന്‍, ശ്രീദേവി, ശാന്ത, രാമന്‍, ശിവാനന്ദന്‍, രവി, ഉഷ, കുഞ്ഞുകുട്ടന്‍. മരുമക്കള്‍: സുധ, പരേതനായ ഇക്കണ്ടവാരിയര്‍, കൃഷ്ണവാരിയര്‍, സ്‌നേഹലത, സുധ, ആശ, കൃഷ്ണന്‍കുട്ടി, ശോഭ. ശവസംസ്‌കാരം വ്യാഴാഴ്ച രാവിലെ 9ന് വീട്ടുവളപ്പില്‍.
 
വിശാലാക്ഷിയമ്മ
പൂങ്കുന്നം: മുരുഗനഗര്‍ നികുഞ്ജം വീട്ടില്‍ പരേതനായ ദാമോദരമേനോന്റെ ഭാര്യ വിശാലാക്ഷിയമ്മ (90) അന്തരിച്ചു. മക്കള്‍ : ശിവനാരായണന്‍, വസുന്ധര, ശോഭന, മൃദുല. ശവസംസ്‌കാരം വ്യാഴാഴ്ച 11ന് പാറമേക്കാവ് ശാന്തിഘട്ടില്‍.
 
ദേവകിയമ്മ
മണ്ണംപേട്ട: വട്ടണാത്ര അമ്പാടി പരേതനായ ശങ്കരന്‍കുട്ടിനായരുടെ ഭാര്യ അറയ്ക്കല്‍ ദേവകിയമ്മ (അമ്മിണിയമ്മ-78) അന്തരിച്ചു. മക്കള്‍: ഗോപിനാഥന്‍, നന്ദകുമാര്‍, കുമാരി, സിന്ധു. മരുമക്കള്‍: ഉഷ, ഗീത, ശിവദാസ്, സതീഷ്.
 
കല്ല്യാണി
വാടാനപ്പള്ളി: തൃത്തല്ലൂര്‍ ഗാന്ധിഗ്രാമത്തില്‍ താമസിക്കുന്ന ചള്ളേപ്പറമ്പില്‍ ശങ്കരന്റെ ഭാര്യ കല്ല്യാണി (80) അന്തരിച്ചു. മകള്‍ : മല്ലിക. മരുമകന്‍ : പണിക്കെട്ടി സുധാകരന്‍. ശവസംസ്‌കാരം വ്യാഴാഴ്ച 11ന് വീട്ടുവളപ്പില്‍.
 
കമലം
വളര്‍ക്കാവ്: അടിയത്ത് പരേതനായ ശങ്കരന്റെ ഭാര്യ കമലം (80) അന്തരിച്ചു. മക്കള്‍ : വത്സ, വിജയ, ആശ, പരേതയായ വനജ. മരുമക്കള്‍ : പുഷ്‌കരന്‍, പരേതനായ സഹദേവന്‍, മുരളി. ശവസംസ്‌കാരം വ്യാഴാഴ്ച 9ന് വടൂക്കര ശ്മശാനത്തില്‍.
 
അമ്മിണി
ചേറൂര്‍: കിണറിനു സമീപം മാങ്ങാട്ടുകര പരേതനായ ഭാസ്‌കരന്റെ ഭാര്യ അമ്മിണി (88) അന്തരിച്ചു. മക്കള്‍ : തങ്കമ്മ, ലീല, രമണി, രാമകൃഷ്ണന്‍, ശോഭ, സതി. മരുമക്കള്‍ : നാരായണന്‍, വേണു, ഗോപാലകൃഷ്ണന്‍, പ്രസന്ന, ദേവന്‍, ചിന്നദുരൈ.
 
മുഹമ്മദ്
ചെറുതുരുത്തി: അത്തിക്കപ്പറമ്പ് മേച്ചേരിക്കുന്നത്ത് മുഹമ്മദ് (ബാപ്പുട്ടി -86) അന്തരിച്ചു. മക്കള്‍ : മൊയ്തുണ്ണി, പരേതനായ അബ്ദുള്‍ജബ്ബാര്‍, സുബൈദ, ആമിന, ജമീല, സൈനുദ്ദീന്‍, നസീര്‍, ബഷീര്‍. മരുമക്കള്‍ : സഫിയ, അബ്ദുള്‍ക്കാദര്‍, സൈദാലി, അബ്ദുറഹ്മാന്‍, സലീമ, ആമിന, ജസീല. കബറടക്കം വ്യാഴാഴ്ച 9.30ന് വെട്ടിക്കാട്ടിരി ഖബര്‍സ്താനില്‍.
 
ഡാല്‍വിന്‍
കൊരട്ടി: വഴിച്ചാല്‍ ആച്ചാണ്ടി ആന്റുവിന്റെ മകന്‍ ഡാല്‍വിനെ (21) തീവണ്ടി തട്ടി മരിച്ച നിലയില്‍ കാണപ്പെട്ടു.
കൊരട്ടി റെയില്‍വേ സ്റ്റേഷനോട് ചേര്‍ന്ന് പുലര്‍ച്ചെയാണ് സംഭവം. മൃതദേഹം മെഡിക്കല്‍ കോളേജില്‍ സൂക്ഷിച്ചിരിക്കുന്നു. അമ്മ : അനി. സഹോദരി : ധന്യ. ശവസംസ്‌കാരം വ്യാഴാഴ്ച മൂന്നിന് കൊരട്ടി സെന്റ് മേരീസ് ഫൊറോന പള്ളി സെമിത്തേരിയില്‍.
 
സുഭദ്ര വാരസ്യാര്‍
നെടുപുഴ: വേലൂര്‍ കിഴക്കേ വാരിയത്ത് സുഭദ്ര വാരസ്യാര്‍ (67) അന്തരിച്ചു. മൂരിയത്ത് വാരിയത്ത് രാധാകൃഷ്ണ വാരിയരുടെ പത്‌നിയാണ്. മക്കള്‍ : സ്മിത നന്ദകുമാര്‍, സീത വിജയന്‍. മരുമക്കള്‍ : നന്ദകുമാര്‍, വിജയന്‍. ശവസംസ്‌കാരം വ്യാഴാഴ്ച 8ന് പാറമേക്കാവ് ശാന്തിഘട്ടില്‍.
 
കാര്‍ത്തികേയന്‍
കാഞ്ഞാണി: ചക്കാമഠത്തില്‍ കാര്‍ത്തികേയന്‍ (75) അന്തരിച്ചു. ഭാര്യ : വിലാസിനി. മക്കള്‍ : സുമ, പരേതയായ സുഷി, സുനിത, അജിത. മരുമക്കള്‍ : രവി, രാമചന്ദ്രന്‍, ഉണ്ണികൃഷ്ണന്‍, ദിലീപ്.
 
കെ.കെ. സുബ്രഹ്മണ്യന്‍
തൃശ്ശൂര്‍: ചാലക്കുടി പൂലാനി കാേരക്കാടന്‍ കുട്ടന്റെ മകന്‍ സുബ്രഹ്മണ്യന്‍ (80) അന്തരിച്ചു. ഭാര്യ : തങ്കമ്മ. മക്കള്‍ : ലീന (ധനലക്ഷ്മി ബാങ്ക്), ലതീഷ് (ബിസിനസ്), ലനീഷ് (ബിസിനസ്).
 
വര്‍ഗ്ഗീസ്
ചിറ്റിശ്ശേരി: നെടുമ്പറമ്പില്‍ മത്തായിയുടെ മകന്‍ വര്‍ഗ്ഗീസ് (51) അന്തരിച്ചു. ഭാര്യ : അല്‍ഫോന്‍സ. മക്കള്‍ : ഷാനിത, ഷാബിന്‍. മരുമകന്‍ : റോബിന്‍.
 
കൗസല്യ
നെല്ലായി: പന്തല്ലൂര്‍ മുണ്ടയ്ക്കല്‍ പരേതനായ നാരായണന്റെ ഭാര്യ കൗസല്യ (86) അന്തരിച്ചു. മക്കള്‍ : രാമചന്ദ്രന്‍, ഉണ്ണികൃഷ്ണന്‍, മല്ലിക, മാധവന്‍, രവീന്ദ്രന്‍, ദാസന്‍. മരുമക്കള്‍ : ശോഭന, രത്‌നവല്ലി, ഭാസ്‌കരന്‍, മിനി, താര, രതി.
 
വള്ളിയമ്മ
മുളയം: അയ്യപ്പന്‍കാവ് കോച്ചേരി പരേതനായ വേലായുധന്റെ ഭാര്യ വള്ളിയമ്മ (88) അന്തരിച്ചു. മക്കള്‍ : ശിവരാമന്‍, അയ്യപ്പന്‍, അമ്മിണി, മോഹനന്‍, സുരേഷ്. മരുമക്കള്‍ : തങ്ക, ലൂസി, ചന്ദ്രന്‍, മണി, ബിന്ദു. ശവസംസ്‌കാരം വ്യാഴാഴ്ച 12ന് വടൂക്കര ശ്മശാനത്തില്‍.
 
നഫീസ
വാടാനപ്പള്ളി: വാലിപ്പറമ്പില്‍ പരേതനായ ഹമീദിന്റെ ഭാര്യ പടുവിങ്ങല്‍ നഫീസ (88) അന്തരിച്ചു. മക്കള്‍ : മുഹമ്മദാലി (പുലിക്കണ്ണി ദാറുത്തഖ്വാ ഇസ്ലാമിക് അക്കാദമി റിസീവര്‍), മജിദ്, ഇസ്മായില്‍. മരുമക്കള്‍ : നഫീസ, ആമിന, നഫീസ, സഫിയ്യ.
 
കുട്ടികൃഷ്ണന്‍
മറ്റം: വ്യാപാരി വ്യവസായി മറ്റം യൂണിറ്റ് മുന്‍ പ്രസിഡന്റ് കാഞ്ഞിരപ്പറമ്പില്‍ കുട്ടികൃഷ്ണന്‍ (75) അന്തരിച്ചു. ഭാര്യ : സുഭാഷിണി. മക്കള്‍ : പ്രമീള, പ്രമോദ് (ദുബായ്), സിന്ധു, ഷിബു (ദുബായ്), സീമ. മരുമക്കള്‍ : പീതാംബരന്‍, ധന്യ (ദുബായ്), സുരേന്ദ്രന്‍, ദിവ്യ, സുനില്‍ (ബിസിനസ്).
 
വാഹനാപകടത്തില്‍ പരിക്കേറ്റ യുവാവ് മരിച്ചു
വടക്കാഞ്ചേരി : ചൊവ്വാഴ്ച രാത്രി അജ്ഞാത വാഹനമിടിച്ച് സാരമായി പരിക്കേറ്റ് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന കൊരട്ടിയന്‍കുന്ന് കോളനിയില്‍ ചീനിക്കവളപ്പില്‍ സുനില്‍(29) മരിച്ചു. നിര്‍മ്മാണത്തൊഴിലാളിയാണ്. റോഡില്‍ രക്തം വാര്‍ന്ന നിലയില്‍ കണ്ട സുനിലിനെ ആദ്യം ജില്ലാ ആസ്​പത്രിയിലും പിന്നീട് മെഡിക്കല്‍ കോളേജിലും പ്രവേശിപ്പിക്കുകയായിരുന്നു. അവിവാഹിതനാണ്. സഹോദരങ്ങള്‍: മണിയന്‍, ഉണ്ണികൃഷ്ണന്‍, വാസു, രാധാകൃഷ്ണന്‍, സുനിത, മോഹനന്‍.
 
അബ്ദുള്‍ റസാഖ്
വടക്കാഞ്ചേരി : മാരാത്തുകുന്ന് കരുവവെട്ടിങ്ങല്‍ അബ്ദുള്‍ റസാഖ് (62) അന്തരിച്ചു. ഭാര്യ: ഐഷ. മക്കള്‍: റഫീഷ്, റസിയ. മരുമകന്‍: റബീക്ക്. കബറടക്കം വ്യാഴാഴ്ച രാവിലെ 11ന് പരുത്തിപ്ര കബര്‍സ്ഥാനില്‍.
 
മുകുന്ദന്‍
വടക്കാഞ്ചേരി : പാര്‍ളിക്കാട് തേക്കിന്‍കാട്ടില്‍ കൃഷ്ണന്‍കുട്ടിയുടെ മകന്‍ മുകുന്ദന്‍ !(54) അന്തരിച്ചു. അവിവാഹിതനാണ്. സഹോദരങ്ങള്‍: വേലായുധന്‍, നാരായണന്‍, ഗോപാലന്‍, കമലാക്ഷി, കാര്‍ത്ത്യായനി, വിലാസിനി.
ശവസംസ്‌കാരം വ്യാഴാഴ്ച രാവിലെ 9ന് ചെറുതുരുത്തി ശാന്തിതീരത്ത്.
 
രാമപ്പിഷാരോടി
വടക്കാഞ്ചേരി : തിരുമിറ്റക്കോട് ആറ്റൂര്‍ പിഷാരത്ത് രാമപ്പിഷാരോടി (അപ്പുക്കുട്ടന്‍-69) അന്തരിച്ചു. ഭാര്യ: പിലാപ്പുള്ളി ഗിരിജ. മകള്‍: ശ്രീദേവി. മരുമകന്‍: രാജഗോപാല്‍
 
മറിയം
ചാലക്കുടി:
ചാലക്കുടി തുരുത്തിപ്പറമ്പ് അരിക്കാടന്‍ വറീതിന്റെ ഭാര്യ മറിയം (98) അന്തരിച്ചു. മകള്‍ :വെറോനിക്ക.